തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞ വർഷത്തേക്കാൾ 84,00 കുട്ടികൾ ഈ വർഷം കുറഞ്ഞുവെന്ന് റിപ്പോർട്ട്. ഈ വർഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ കണക്ക് പ്രകാരമാണ് ഈ കുറവെന്ന് സ്വകാര്യ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 15ന് പ്രസിദ്ധീകരിക്കേണ്ട തലയെണ്ണൽ കണക്കുകൾ സർക്കാർ പുറത്ത് വിടാൻ വൈകുന്നത് വിമർശനങ്ങളെ ഭയന്നാണ് എന്നാണ് വിവരം.
കഴിഞ്ഞ അദ്ധ്യയന വർഷത്തെ കണക്ക് പ്രകാരം ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലായി 38,32,395 കുട്ടികൾ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഉണ്ടായിരുന്നു. 3,03,168 കുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയിരുന്നു. എന്നാൽ ഈ വർഷത്തെ പട്ടികകളോ കണക്കുകളോ സർക്കാർ ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
2021നെ അപേക്ഷിച്ച് 2,246 കുട്ടികളുടെ കുറവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയിരുന്നത്. ഇതിനിടെ സി ബി എസ് ഇ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം ഉയരുന്നുണ്ട്. അൻപതിനായിരത്തോളം കുട്ടികൾ ഈ വർഷം സി ബി എസ് ഇ സ്കൂളുകളിൽ അധികമായി പ്രവേശനം നേടി എന്നാണ് പുറത്ത് വരുന്നു വിവരം.
Discussion about this post