കോഴിക്കോട്: നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയില്‍ നിന്നും പണം തട്ടിയ കേസില്‍ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. അഹമ്മദാബാദിലെ ഉസ്മാന്‍പുര സ്വദേശി കൗശല്‍ ഷായാണ് തട്ടിപ്പ് നടത്തിയതെന്ന് സൈബര്‍ ക്രൈം പോലീസ് കണ്ടെത്തി. ഗുജറാത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചത്. നിലവില്‍ ഇയാള്‍ ഒളിവിലാണ്.
അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ വീട്ടിലും പോലീസ് പരിശോധന നടത്തി. നേരത്തെയും സാമ്പത്തിക തട്ടിപ്പുള്‍പ്പടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കൗശല്‍ ഷാ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് വിട്ടയാളാണെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. വിവധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍ ക്രൈം പോലീസ് അന്വേഷണം തുടരുകയാണ്.
Discussion about this post