ആലപ്പുഴ : കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് മദ്യപിച്ചെത്തി തടഞ്ഞ് സിപിഎം പഞ്ചായത്ത് പ്രസിഡന്റ്. കുട്ടനാട്ടിലെ കാവാലം പഞ്ചായത്ത് പ്രസിഡന്റ് പിജെ ജോഷിയാണ് മദ്യപിച്ചെത്തി ക്രിക്കറ്റ് കളിക്കുന്ന കുട്ടികളോട് വഴക്കുണ്ടാക്കിയത്. കുട്ടികൾ ചുട്ട മറുപടിയും കൊടുത്തതോടെ മറ്റുള്ളവർ വന്ന് പഞ്ചായത്ത് പ്രസിഡന്റിനെ പിടിച്ച് മാറ്റി കൊണ്ട് പോവുകയായിരുന്നു.
കുട്ടികളെ എടാ കോപ്പേ എന്ന് വിളിച്ച് സംസാരിച്ചതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. താൻ സിപിഎമ്മുകാരനാണെന്നും നേതാവ് പറയുന്നുണ്ട്. അതിന് ഞങ്ങൾക്കെന്താ എന്ന് കുട്ടികൾ മറുപടിയും കൊടുക്കുന്നുണ്ട്. കള്ളും കുടിച്ചിട്ട് വന്നിട്ടാണോ സംസാരിക്കുന്നതെന്നും കുട്ടികൾ ചോദിക്കുന്നുണ്ട്. ഇതെന്നാ തല്ലിതകർത്തതെന്ന ചോദ്യവുമായി സിപിഎം നേതാവ് കുട്ടികളുടെ അടുത്തേക്ക് നടന്നപ്പോഴാണ് മറ്റുള്ളവർ പിടിച്ചു മാറ്റുന്നത്.
സിപിഎം നേതാവ് കുട്ടികളെ അസഭ്യം പറയുന്നതും കയ്യേറ്റത്തിനൊരുങ്ങുന്നതും കുട്ടികളിൽ ആരോ ചിത്രീകരിച്ചത് സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ പോഷകാഹാരം കുടിച്ചതിനെ തുടർന്നാണ് സഖാവിന് ഈ അവസ്ഥ വന്നതെന്നാണ് കമന്റുകളിൽ പരിഹാസം ഉയരുന്നത്.
Discussion about this post