തിരുവനന്തപുരം: മലയാള ചലചിത്ര രംഗത്തെ പ്രമുഖ എഡിറ്റർ കെ.പി ഹരിഹരപുത്രൻ അന്തരിച്ചു. 79 വയസ്സായിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടായി സിനിമയിൽ സജീവമാണ് അദ്ദേഹം.
ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ച തിരിഞ്ഞ് ശാന്തികവാടത്തിൽ.
1971 ൽ വിലക്കുവാങ്ങിയ വീണ എന്ന ചിത്രത്തിലൂടെയായിരുന്നു ഹരിഹരപുത്രൻ സിനിമാ മേഖലയിലേക്ക് കടന്ന് വന്നത്. അസിസ്റ്റൻഡ് എഡിറ്റായിട്ടായിരുന്നു രംഗപ്രവേശം. ഇതിന് ശേഷം 1979 ൽ പുറത്തിറങ്ങിയ കള്ളിയങ്കാട്ട് നീലിയാണ് സ്വതന്ത്ര എഡിറ്ററായി ചെയ്ത ആദ്യ ചിത്രം. സോഹൻ ലാൽ സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ റോഡാണ് അദ്ദേഹം അവസാനമായി എഡിറ്റ് ചെയ്ത ചിത്രം.
ഹിറ്റ് ചിത്രങ്ങളായ സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥൻ, ചോക്ലേറ്റ്, ചതിക്കാന്ത ചന്തു തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്നു അദ്ദേഹം. നിരവധി സിനിമകളിലാണ് അദ്ദേഹം പ്രവർത്തിച്ചത്.
Discussion about this post