മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന പുതിയ ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി അനുഷ്ക ഷെട്ടി. ബാഹുബലിക്ക് ശേഷം അനുഷ്ക ഷെട്ടിയെ കാണാനില്ലല്ലോ എന്ന് പലരും അന്വേഷിച്ചിരുന്ന സമയത്താണ് ഇപ്പോൾ തെലുങ്കിൽ ഒരു പുതിയ ബ്ലോക്ക് ബസ്റ്റർ ചിത്രവുമായി അനുഷ്ക വീണ്ടും തിരശ്ശീലയിലേക്ക് എത്തുന്നത്. മികച്ച അഭിപ്രായങ്ങളാണ് ഇപ്പോൾ ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. മഹേഷ് ബാബു സംവിധാനം ചെയ്ത ചിത്രത്തിൽ അനുഷ്ക ഷെട്ടിയും നവീൻ പോളിഷെട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പുതിയ ചിത്രവുമായി ബന്ധപ്പെട്ട നൽകുന്ന അഭിമുഖങ്ങളിൽ അനുഷ്ക നേരിടുന്ന പ്രധാന ചോദ്യമാണ് എന്തുകൊണ്ടാണ് ബാഹുബലിക്ക് ശേഷം ഒരു നീണ്ട ഇടവേള എടുത്തത് എന്നുള്ളത്. ഈ അനുഷ്ക നൽകിയ ഉത്തരമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. “ബാഹുബലിക്ക് ശേഷം ഞാൻ ഭാഗ്മതി, നിശബ്ദം എന്നീ ചിത്രങ്ങൾ ചെയ്തിരുന്നു. എന്നാൽ ഈ ചിത്രങ്ങൾക്ക് ശേഷം അല്പം സെലക്ടീവ് ആകണമെന്ന് എനിക്ക് തോന്നി. ഒരു ഇടവേളയും എനിക്ക് ആവശ്യമായിരുന്നു. അതിനാൽ തന്നെ കുറച്ച് കാലത്തേക്ക് തിരക്കഥകൾ ഒന്നും തന്നെ ഞാൻ കേട്ടില്ല. എനിക്ക് കുറച്ച് സമയം വേണമായിരുന്നു. അത് എന്തുകൊണ്ടായിരുന്നു എന്നുള്ളതിന് എന്റെ കയ്യിൽ വ്യക്തമായ ഉത്തരമില്ല. പിന്നീട് തിരിച്ചു വരണമെന്ന് തോന്നിയപ്പോഴാണ് ഈ ചിത്രത്തിന്റെ തിരക്കഥ കേൾക്കുന്നതും അഭിനയിക്കുന്നതും” അനുഷ്ക ഷെട്ടി വ്യക്തമാക്കി.
മഹേഷ് ബാബു സംവിധാനം ചെയ്ത മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി സെപ്റ്റംബർ ഏഴിനാണ് റിലീസ് ചെയ്തത്. വി. വംശി കൃഷ്ണ റെഡ്ഡിയും പ്രമോദ് ഉപ്പളപതിയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മാസ്റ്റർ ഷെഫിന്റെ കഥാപാത്രമാണ് ചിത്രത്തിൽ അനുഷ്ക ഷെട്ടി അവതരിപ്പിക്കുന്നത്.
Discussion about this post