കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിൽ വിലയിരുത്തലുമായി സിപിഐ. ഭരണവിരുദ്ധ വികാരമല്ല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്നാണ് സിപിഐ വിലയിരുത്തൽ. സഭകളുടെ പിന്തുണ നഷ്ടപ്പെട്ടതാണ് തിരിച്ചടിക്ക് കാരണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ പിന്തുണച്ച യാക്കോബായ, ഓർത്തഡോക്‌സ് സഭകൾ ഇത്തവണ ഇടതു മുന്നണിക്ക് വോട്ടു ചെയ്തില്ലെന്ന് പാർട്ടി വിലയിരുത്തുന്നു. കഴിഞ്ഞ തവണ ജെയ്ക്ക് സി.തോമസ് ലീഡ് ചെയ്ത, യാക്കോബായ സഭയ്ക്ക് ശക്തിയുള്ള മണർകാട്ടും ഇത്തവണ ഇടതുമുന്നണി പിന്നിലായി. ജെയ്ക്കിന്റെ ബൂത്തിലും ചാണ്ടി ഉമ്മനാണ് ലീഡ് ചെയ്തത്.
മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ കുറവുണ്ടായിട്ടില്ല. മണ്ഡലത്തിൽ സിപിഎമ്മിന് 35000ത്തോളം ഉറച്ച വോട്ടുകളുണ്ട്. അതിൽ ചോർച്ചയുണ്ടായിട്ടില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. ഇതേസമയം ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് 3000 മുതൽ 4000 വരെ വോട്ട് ചോർന്നിട്ടുണ്ടെന്നാണ് കണക്ക്. ഇതേപ്പറ്റിയുള്ള അന്വേഷണമാകും ആദ്യം നടത്തുക. മണ്ഡലത്തിലെ എട്ടുപഞ്ചായത്തുകളിൽ ആറിലും എൽഡിഎഫ് ഭരണം ഉണ്ടായിട്ടും പരാജയപ്പെട്ടത് എൽഡിഎഫിലും സിപിഎമ്മിലും ചർച്ചയാകും.
Discussion about this post