Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

മനസ്സുകൾ കീഴടക്കിയ മാസ്മരികത

സായന്ത് അമ്പലത്തിൽ

by Brave India Desk
Sep 13, 2023, 04:19 pm IST
in Special
Share on Facebook
Tweet
WhatsApp
Telegram

വർഷങ്ങൾക്ക് മുൻപ് മനോരമ ചാനലിന്റെ അഭിമുഖപരിപാടിയിൽ പി.പി. മുകുന്ദേട്ടൻ അതിഥി. മുതിർന്ന മാധ്യമപ്രവർത്തകനായ ജോണി ലൂക്കോസ് തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ അതിഥിക്കുനേരെ രൂക്ഷമായ ചോദ്യശരങ്ങൾ എയ്തുകൊണ്ടിരുന്നു. “ഒരു ആർഎസ്‌എസ്‌ പ്രചാരകനു നേരെ ഒരിക്കലും ഉയർന്നുവരാൻ പാടില്ലാത്ത പല ആരോപണങ്ങളും താങ്കൾക്ക് നേരെ ഉയർന്നു വന്നിട്ടുണ്ടല്ലോ?” എന്ന ചോദ്യത്തിന് മുകുന്ദേട്ടന്റെ മറുപടി ഇങ്ങനെ ആയിരുന്നു. “ആരോപണം സീതാദേവിക്കുനേരെയും ഉണ്ടായിരുന്നല്ലോ!”. അപ്രതിഹതമായ പ്രശ്നങ്ങൾക്ക് അപ്രതീക്ഷിതമായ പരിഹാരം. അതായിരുന്നു മുകുന്ദേട്ടൻ. “നിലവിലുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ താങ്കൾ തൃപ്തനാണോ?” എന്ന ചോദ്യത്തിന് അനുബന്ധ ചോദ്യങ്ങൾക്കുള്ള സാധ്യതകളെല്ലാം ഇല്ലാതാക്കിക്കൊണ്ട് ഒറ്റവാക്കിൽ മുകുന്ദേട്ടന്റെ മറുപടി “അതൃപ്തിയില്ല!”. വിമതവാഴ്ചകളും വിടപറച്ചിലുകളും വിയോജനക്കുറിപ്പുകളുമൊക്കെ അരങ്ങുവാണിരുന്ന കാലത്തും അതൃപ്തികളില്ലാതെ, സംഘടനയുടെ സാധാരണ പ്രവർത്തകനായി മുകുന്ദേട്ടൻ മരണംവരെ നിലകൊണ്ടു.’ I left my home not for a post but for a cause’ എന്ന് എല്ലാ അഭിമുഖങ്ങളിലും ഒരേസ്വരത്തിൽ അദ്ദേഹം ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.

സംഘടനയിൽ, ചുമതലയുള്ളവർക്കും ചുമതലയില്ലാത്തവർക്കും ഒരുപോലെ പാഠപുസ്തകമാണ് മുകുന്ദേട്ടന്റെ ജീവിതം. സംഘടനാ രംഗത്ത് സജീവമായിരുന്ന കാലത്ത്, സമാജത്തെ സംഘടനയോട് അടുപ്പിക്കാൻ വേണ്ടിയുള്ള അത്യധ്വാനം. താഴേത്തട്ടിൽ നിന്ന് പോലും ആളുകളെ കണ്ടെത്തി നേതൃനിരയിലേക്ക് വളർത്തിക്കൊണ്ടുവന്ന സംഘടനാ പാടവം. സംഘടനാ പ്രതിസന്ധികളിൽ ഉടനടി പരിഹാരം കണ്ടെത്തിയ കൃതഹസ്തത. വീടുവിട്ട് പ്രചാരകനായി ഇറങ്ങിത്തിരിച്ച അതേ നിർമ്മമതയോടെ തന്നെ വീട്ടിലേക്ക് തിരികെപ്പോയ സ്വയംസേവകത്വം. വർഷങ്ങളായി കൊട്ടിയൂർപ്പെരുമാളിനെ കാണാൻ വേണ്ടിയുള്ള പലരുടെയും യാത്രകൾ മണത്തണയിൽ പോയി മുകുന്ദേട്ടനെ കൂടി കണ്ട ശേഷമേ പൂർണ്ണമായിരുന്നുള്ളൂ.

Stories you may like

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

കേരളത്തിൽ ബിജെപിയുടെ സുവർണ്ണകാലത്തെ വിലയിരുത്തുമ്പോഴെല്ലാം ബിജെപി വിരുദ്ധ മാധ്യമങ്ങൾ പോലും ‘പി.പി. മുകുന്ദന്റെ കാലം’ എന്നു വിശേഷണം ചാർത്തി. കേരളത്തിൽ പാർട്ടിക്ക് എംഎൽഎയും എംപിയും മന്ത്രിയും ഒന്നുമില്ലാത്ത കാലത്തും മുകുന്ദേട്ടൻ ഉണ്ടെന്ന് പ്രവർത്തകർ ആശ്വാസം കൊണ്ടു. ബിജെപിയുടെ സംഘടനാ സെക്രട്ടറി ആയിരുന്നപ്പോൾ രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് തുടക്കം കുറിക്കാൻ അദ്ദേഹം ഒട്ടും മടികാണിച്ചില്ല. കൂർമ്മബുദ്ധിയിലുറച്ച കരുനീക്കങ്ങളിലൂടെയല്ല, മറിച്ചു മമത്വപൂർണ്ണമായ മാസ്മരികതയിലൂടെ മുകുന്ദേട്ടൻ ജനമനസ്സുകൾ കീഴടക്കി.

മുകുന്ദേട്ടന്റെ ഗുണഗണങ്ങൾ വാഴ്ത്തുമ്പോൾ അദ്ദേഹത്തിന്റെ ആജ്ഞാശക്തിയെക്കുറിച്ചാണ് പൊതുവെ എല്ലാവരും എടുത്തു പറയാറുള്ളത്. എന്നാൽ സ്നേഹപൂർണ്ണമായ സമീപനമായിരുന്നു അദ്ദേഹത്തിന്റെ ശക്തി. ഒരൊറ്റ ഉദാഹരണം മാത്രം പറയാം. കോവിഡ് കാലത്ത് ബിജെപിയുടെ ഒരു മുതിർന്ന പ്രവർത്തകനെ മുകുന്ദേട്ടൻ ഫോണിൽ വിളിച്ചു. സുഖവിവരങ്ങൾ അന്വേഷിച്ച ശേഷം മുകുന്ദേട്ടന്റെ ചോദ്യം “രാവിലെ എന്താണ് കഴിച്ചത്?”. മറുഭാഗത്ത് നിന്ന് മറുപടിയില്ല. രാവിലെ ഒന്നും കഴിച്ചില്ലെങ്കിൽ രാത്രിയും ഒന്നും കഴിച്ചുകാണില്ല. ഫോൺ വെക്കൂ എന്ന് മുകുന്ദേട്ടൻ. ഒരുമണിക്കൂറിനുള്ളിൽ ഒരുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ അവിടെ എത്തി. അതായിരുന്നു മുകുന്ദേട്ടൻ.

രാജ്യഭരണത്തിന് നേതൃത്വം നൽകുന്ന ഉന്നതസ്ഥാനീയന്മാർ മുതൽ സാധാരണക്കാർ വരെ പതിനായിരക്കണക്കിന് ആളുകളുമായി സമ്പർക്കമുള്ള മുകുന്ദേട്ടന് കോവിഡ് കാലത്ത് ഭക്ഷണം കഴിക്കാൻ പ്രയാസം നേരിടുന്ന പ്രവർത്തകനെ തന്നെ എങ്ങനെ കൃത്യമായി തിരിച്ചറിഞ്ഞ് വിളിക്കാൻ കഴിഞ്ഞു? പറയാതെ അറിയാൻ കഴിഞ്ഞ ഈ വിശേഷതയാണ് മുകുന്ദേട്ടനെ സംഘടനയിലും സമൂഹത്തിലും എന്നും വ്യതിരിക്തനാക്കിയത്. തനിക്ക് നേരെ ഉയർന്ന ആരോപണങ്ങളെയെല്ലാം മനുഷ്യത്വപൂർണ്ണമായ സ്നേഹഭാവന കൊണ്ട് കഴുകിക്കളഞ്ഞൂ മുകുന്ദേട്ടൻ. ജനമനസ്സുകളിൽ അമരനായ ആ മഹാമനീഷിക്ക് ശ്രദ്ധാഞ്ജലികൾ

Tags: RSSp p mukundanSPECIALPremiumMukundettanBJP
Share31
Tweet
Send
Share

Latest stories from this section

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies