നമ്മൾ കഴിക്കുന്ന ഭക്ഷണവും ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പ്രത്യേകിച്ചാരും പറഞ്ഞു തരേണ്ട ആവശ്യമില്ല. ഒരിത്തിരി ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾ കഴിക്കുന്ന ഭക്ഷണം വിപരീത ഫലമായിരിക്കും തരിക. ഭക്ഷണകാര്യത്തിൽ ചിലത് ശ്രദ്ധിക്കാനുണ്ട്. ചില ഭക്ഷണങ്ങൾ ഒരുമിച്ച് ചേരുമ്പോൾ, അത് അനാരോഗ്യകരമായി മാറുമെന്നാണ് വിദഗ്ധരിൽ ചിലർ പറയുന്നത്. ഇതിൽ സമ്മിശ്ര അഭിപ്രായങ്ങൾ ഉടലെടുത്തിട്ടുണ്ടെങ്കിലും പലരും പരീക്ഷണത്തിന് നിൽക്കാറില്ല.
പഴവും പാലും ഒന്നിച്ച് കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചുമ, ജലദോഷം, അലർജി തുടങ്ങിയ പല പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു.തൈര്, വെണ്ണ ഒന്നിച്ച് കഴിക്കുന്നത് ദഹനക്കേട്, നെഞ്ചെരിച്ചിൽ, വയറുവേദന എന്നിവ വരുത്തും. ആപ്പിൾ, തണ്ണിമത്തൻ ഒന്നിച്ച് കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.
മുട്ട, ഉരുളക്കിഴങ്ങ് ഒന്നിച്ച് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല.ശരീരത്തിലേയ്ക്ക് പ്രോട്ടീൻ ആഗിരണം ചെയ്യുന്നതിനെ ഇത് തടസപ്പെടുത്തുന്നു.
നമ്മുടെ നാട്ടിൽ അത്ര പ്രശസ്തമല്ലെങ്കിലും വടക്കേ ഇന്ത്യയിൽ ഏറെ പ്രചാരമുള്ള ഒന്നാണ് പറാട്ട അഥവാ പറാത്ത. ഇതിനൊപ്പം തൈര് കഴിക്കുന്നത് നന്നല്ല. പറാത്തയിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. തൈര് ഈ കൊഴുപ്പ് ദഹിപ്പിക്കുന്നതിന് തടസ്സം സൃഷ്ടിക്കും.
മത്സ്യവും തൈരും -മത്സ്യത്തോടൊപ്പം തൈര് കഴിക്കരുത്. മത്സ്യം ചൂടുള്ളതും തൈര് തണുത്തതുമാണ്. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് വയറ്റിലെ പ്രശ്‌നങ്ങൾക്കും ചർമ്മ അലർജിക്കും കാരണമാകും.പാലും വറുത്ത ആഹാരവും-പാലിനൊപ്പം വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. പാലിൽ അടങ്ങിയിരിക്കുന്ന അനിമൽ പ്രോട്ടീൻ വറുത്ത ഭക്ഷണങ്ങളോട് പ്രതികരിക്കുകയും നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുകയും ചെയ്യാം.
ഫാസ്റ്റ് ഫുഡും ശീതളപാനീയങ്ങളും- പിസ്സ, ബർഗർ, തുടങ്ങിയ ഫാസ്റ്റ് ഫുഡുകൾക്കൊപ്പം ശീതളപാനീയങ്ങൾകഴിക്കരുത്. ഒന്ന് ചൂടുളളതും മറ്റൊന്ന് തണുപ്പുളളതുമാണ്. രണ്ടും ഒരുമിച്ചു കഴിക്കുന്നത് ശരീരതാപനില വഷളാക്കും.ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും. ഭക്ഷണം കഴിച്ചശേഷം വെള്ളം കുടിക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിച്ച്, 10-30 മിനിട്ട് കഴിഞ്ഞ് വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.
ചായയിൽ അടങ്ങിയിട്ടുള്ള തയാനിൻ എന്ന ഘടകം പോഷകം ദഹിക്കുന്നതിനു തടസമുണ്ടാക്കും. ഉച്ചഭക്ഷണത്തിലെ മാംസ്യം, ഇരുമ്പ് തുടങ്ങിയ ഘടകങ്ങൾ ദഹിക്കുന്നതിന് ചായ കുടിക്കുന്നത് നല്ലതല്ല.കൂൺ കടുകെണ്ണയിൽ പാകപ്പെടുത്തിയാൽ വിരുദ്ധമാകും. തേൻ ചൂടാക്കി ഉപയോഗിക്കുന്നതും ചൂടുള്ള വസ്തുക്കൾ ചേർത്ത് ഉപയോഗിക്കുന്നതും ചൂടുകാലത്ത് ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതാണ്മത്സ്യത്തിനോടൊപ്പം തേൻ, ശർക്കര, എള്ള്, ഉഴുന്ന്, മുളപ്പിച്ച ധാന്യങ്ങൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. തൈരിനൊപ്പം കോഴിയിറച്ചി, വഴുതനങ്ങ, ഉരുളക്കിഴങ്ങ്, തക്കാളി, പായസം ഇവ ഉപയോഗിക്കാൻ പാടില്ല.
Discussion about this post