തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫിനെതിരെ വീണ്ടും വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി. ‘മുഖ്യമന്ത്രി വരുമ്പോഴൊക്കെ പി.ജെ.ജോസഫിന് ഉവ്വാവു… ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന് പറയുന്ന പോലെയാണ് നിലവിലെ അവസ്ഥ. പി.ജെ.ജോസഫിന്റെ കാലം കഴിഞ്ഞു. എന്റേതു കഴിയാൻ പോകുന്നു. പുതിയ തലമുറ വരട്ടെ’ എന്നായിരുന്നു എംഎം മണിയുടെ പരാമർശം. ജീവിതകാലം മുഴുവൻ എംഎൽഎയായിരുന്നിട്ട് ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജീവിതകാലം വരെ എംഎൽഎ.. വല്ല മണ്ണാങ്കട്ടയും ചെയ്യുമോ അതുമില്ല’ എംഎം മണി പറഞ്ഞു. തൻറേത് അവസാന ഏർപ്പാടാണ്, വയസ് എഴുപത്തിയെട്ട് ആയി, ചാകുന്നത് വരെ എംഎൽഎ ആയിരിക്കാൻ തന്നെ കിട്ടില്ല. തൻറെ പാർട്ടി അതിനൊന്നും നിക്കുന്ന പാർട്ടിയുമല്ല, മരിക്കുന്നത് വരെ എംഎൽഎയും എംപിയും ആകണം എന്ന് പറയുന്നത് അസംബന്ധമാണെന്ന് എംഎം മണി പറഞ്ഞു.
സ്പൈസസ് പാർക്കിന്റെ ഉദ്ഘാടനത്തിൽ പി.ജെ. ജോസഫ് പങ്കെടുക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം സിപിഎം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലും എം.എം. മണി വിമർശനം ഉന്നയിച്ചിരുന്നു.
Discussion about this post