ലക്‌നൗ : മലയാളികളുടെ പ്രിയപ്പെട്ട താരം ഗോവിന്ദ് പദ്മസൂര്യയുടെ ആദ്യ ഹിന്ദി ചിത്രമായ മെന്ററിന്റെ ഓഡിയോ ലോഞ്ച് അയോധ്യയില്‍ നടന്നു. രാമജന്മ ഭൂമിയലെ ദസറ ആഘോഷങ്ങള്‍ക്കിടയിലാണ് ചിത്രത്തിന്റെ പാട്ടുകളും പുറത്തിറക്കിയത്. അതിനോടോപ്പം അയോധ്യയിലെ ദസറ ആഘോഷങ്ങളിലും താരം പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വച്ചത്.
അയോധ്യയിലെ ദസറ ആഘോഷങ്ങളില്‍ പ്രശസ്തമായ അയോധ്യ കി രാംലീല പരിപാടിയുടെ ഇടയിലാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഇത്തരമൊരു സ്‌റ്റേജില്‍ നില്‍ക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നതായി താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഗോവിന്ദ് പദ്മസൂര്യയുടെ ആദ്യ ഹിന്ദി ചിത്രമാണ് ദി മെന്റര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് താരം പുറത്തിറക്കിയിരുന്നു. കബഡിയുടെ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ഡ്രാമയാണ് മെന്റര്‍. വിനില്‍ ആണ് ചിത്രത്തില്‍റെ സംവിധായകന്‍. ചെന്നൈ എക്സ്പ്രസ്, സിങ്കം സീരീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സ്റ്റീവന്‍ ബെര്‍നാഡാണ് ചിത്രത്തിന്റെ എഡിറ്റര്‍.

ദി മെന്ററിലൂടെ പ്രമുഖ സംഗീത സംവിധായകന്‍ ഗോപി സുന്ദറും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ഇന്ത്യയൊട്ടുക്കുള്ള നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നതായും ഇവരുടെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും ഗോവിന്ദ് പദ്മസൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എല്ലാവര്‍ക്കും വിജയദശമി ദസറ ആശംസകളും നേര്‍ന്നാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്.














Discussion about this post