ന്യൂയോർക്ക്: സ്വതന്ത്ര പലസ്തീൻ വേണമെന്ന ആവശ്യം ഉന്നയിച്ച് അമേരിക്കയിൽ ഹമാസ് അനുകൂലികളുടെ അക്രമം. അക്രമികളെ ഭയന്ന് ഒരു കൂട്ടം ജൂത വിദ്യാർത്ഥികൾ ന്യൂയോർക്കിലെ കൂപ്പർ യൂണിയൻ ലൈബ്രറിയിൽ അഭയം പ്രാപിച്ചു.
വിദ്യാർത്ഥികൾ ലൈബ്രറിക്കുള്ളിൽ കയറിയതോടെ അക്രമികൾ ലൈബ്രറിയുടെ വാതിൽ തല്ലിപ്പൊളിച്ച് അകത്ത് കടക്കാൻ ശ്രമിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ അമേരിക്കൻ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടു. എന്നാൽ കൃത്യസമയത്ത് സ്ഥലത്ത് എത്തിയ പോലീസിന്റെ സഹായത്തോടെ വിദ്യാർത്ഥികൾ രക്ഷപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ 7ന് ഹമാസ് ഭീകരർ ഇസ്രയേലിൽ അക്രമം നടത്തിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും അശാന്തമായിരിക്കുന്നത്. അന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1400 പേർ കൊല്ലപ്പെടുകയും 5400ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ ഇസ്രയേലിൽ നിന്നും 222 പേരെയും ഹമാസ് ഭീകരർ തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയിരുന്നു. ഇവരിൽ വിദേശ പൗരന്മാരും ഉൾപ്പെടുന്നു.
ഇതോടെ ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. നിലവിൽ ഗാസയിൽ ശക്തമായ വ്യോമാക്രമണം തുടരുന്ന ഇസ്രയേൽ കരയുദ്ധത്തിനും സജ്ജമായിരിക്കുകയാണ്.
Discussion about this post