ഇടുക്കി: അമ്മയെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ച മകൾക്ക് പിതാവിന്റെ ക്രൂരമർദ്ദനം. മൂന്നാറിലാണ് സംഭവം. സംഭവത്തിൽ കുട്ടിയുടെ പിതാവ് പയറ്റുകാലായിൽ സോജി മാത്യു (45), സഹോദരി സോളി തോമസ് (35), മാതാവ് അച്ചാമ്മ (62) എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തു.
15 കാരിയായ മകളെയാണ് സോജി മാത്യു ക്രൂരമായി മർദ്ദിച്ചത്. സോജിയുമായി പിണങ്ങി ബന്ധുവീട്ടിലാണ് ഭാര്യ പ്രിയയും കുട്ടികളും കഴിഞ്ഞിരുന്നത്. മൂന്നാഴ്ച മുൻപ് സോജി പ്രിയയെയും കുട്ടികളെയും തിരികെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം സോളി സോജിയുടെ വീട്ടിൽ എത്തിയിരുന്നു. തുടർന്ന് സോളിയും പ്രിയയും തമ്മിൽ വഴക്കിടുകയായിരുന്നു. ഇത് കേട്ട് വന്ന സോജി പ്രിയയെ മർദ്ദിച്ചു. ഇത് തടയാൻ ശ്രമിച്ചപ്പോഴായിരുന്നു കുട്ടിയ്ക്ക് നേരെയും ആക്രമണം ഉണ്ടായത്.
15 വയസ്സുകാരിയുടെ കാൽ സോജി ചവിട്ടിയൊടിക്കുകയായിരുന്നു. മർദ്ദനത്തിൽ പ്രിയയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post