ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ തമിഴ്നാട് തീരങ്ങളിലും കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറും. ഡിസംബര്‍ 4 ഉച്ചയോടെ തെക്കന്‍ ആന്ധ്രാപ്രദേശിനും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ തമിഴ്നാട് തീരത്തോടും ചേര്‍ന്ന് ചുഴലിക്കാറ്റ് പടിഞ്ഞാറന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തുമെന്നും ഐഎംഡി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലത്തെ തീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 6 മണിക്കൂറിനുള്ളില്‍ 10 കിലോമീറ്റര്‍ വേഗതയില്‍ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി. ഇത് അടുത്ത 12 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറുകയും ചെയ്യും. ഡിസംബര്‍ 4 ഉച്ചയോടെ തെക്കന്‍ ആന്ധ്രാപ്രദേശിനും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ തമിഴ്നാട് തീരങ്ങളിലും പടിഞ്ഞാറ്-മധ്യ ബംഗാള്‍ ഉള്‍ക്കടലിലെത്താനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .ഡിസംബര്‍ 5 ന് ഉച്ചയോടെ ചുഴലിക്കാറ്റ് 100 കിലോമീറ്റര്‍ വരെ വേഗതയില്‍ തെക്കന്‍ ആന്ധ്രാപ്രദേശ് തീരം കടക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
അതിനുശേഷം, ഇത് ഏതാണ്ട് സമാന്തരമായും തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തോട് ചേര്‍ന്നും വടക്കോട്ട് നീങ്ങുകയും നെല്ലൂരിനും മച്ചിലിപ്പട്ടണത്തിനും ഇടയില്‍ ദക്ഷിണ ആന്ധ്രാ തീരം കടക്കുകയും ചെയ്യും.ഡിസംബര്‍ 5 ന് ഉച്ചയ്ക്ക് ഒരു ചുഴലിക്കാറ്റായി മാറുകയും പരമാവധി 100 കിലോമിറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുകയും ചെയ്യും . ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മൈചോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിസംബര്‍ 3 മുതല്‍ 5 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
Discussion about this post