എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. കൊച്ചിയിലെ നാവിക വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു പ്രധാനമന്ത്രി കൊച്ചിയിൽ എത്തിയത്.
കൊച്ചി കെപിപിസിസി ജംഗ്ഷനിൽ നിന്നുള്ള പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉടൻ ആരംഭിക്കും. ഗസ്റ്റ്ഹൗസ് വരെ ഒരു കിലോമീറ്റർ ആണ് റോഡ് ഷോ.
ദ്വിദിന സന്ദർശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തിയത്. ബുധനാഴ്ച കൊച്ചിയിൽ നിന്നും പ്രധാനമന്ത്രി പ്രത്യേക ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്ക് പോകും. ഇവിടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. ഇതിന് ശേഷം തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലേക്ക് യാത്ര തിരിയ്ക്കും. ഇവിടെ നിന്നും കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി കൊച്ചിൻ ഷിപ്പിയാർഡിന്റെ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും ഡ്രൈ ഡോക്കും ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈപ്പിൻ പുതുവൈപ്പിൽ നടക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽപിജി ഇറക്കുമതി ടെർമിനലിന്റെ ഉദ്ഘാടനവും മോദി നിർവഹിക്കും.
Discussion about this post