കൊല്ലം: എസ്എഫ്‌ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റോഡിൽ ഇരുന്ന് പ്രതിഷേധിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഫോണിൽ വിളിച്ച് ഡിജിപി. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് ആവശ്യപ്പെട്ടു. എന്നാൽ എസ്എഫ്‌ഐക്കാർക്കെതിരെ കേസ് എടുത്തതിന്റെ എഫ്‌ഐആറിന്റെ പകർപ്പ് ലഭിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം മറുപടി നൽകി.
ഒരു മണിക്കൂറിലധികമായി ഗവർണർ വഴിയരികിൽ പ്രതിഷേധിക്കുകയാണ്. ഇതേ തുടർന്നാണ് ഡിജിപി അദ്ദേഹത്തെ ഫോണിൽ വിളിച്ചത്. എന്നാൽ എസ്എഫ്‌ഐക്കാർ ചാടി വീഴുന്നത് താൻ കണ്ണുകൊണ്ട് കണ്ടതാണെന്ന് ഗവർണർ പറഞ്ഞു. പോലീസ് അവർക്കൊപ്പമാണ് നിലകൊള്ളുന്നത്. തന്റെ സ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നുവെങ്കിൽ പോലീസ് ഇതിന് അനുവദിക്കുമോ?. ഇതിന് ഇന്നൊരു അവസാനം ഉണ്ടാക്കണം. അല്ലാതെ ഇവിടെ നിന്നും അനങ്ങില്ല. നിങ്ങൾ റോഡുകളിൽ ഗുണ്ടകൾ വിലസാൻ അനുവാദം നൽകുന്നു. ഇത് ഇനി സഹിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഡിജിപിയോട് വ്യക്തമാക്കി.
സംഭവത്തിൽ 17 എസ്എഫ്‌ഐക്കാർക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ്.
Discussion about this post