പാകം ചെയ്ത ബാക്കി വന്ന ഭക്ഷണവും സകല പച്ചക്കറികളും റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്ന ശീലം പണ്ടേ നമുക്കുള്ളതാണ്. കളയേണ്ട ഭക്ഷണമാണെങ്കിലും ഒരു ദിവസം എങ്കിലും റഫ്രിജറേറ്ററിൽ താമസിച്ചിട്ടേ അതിന് വേസ്റ്റ് ബാസ്‌ക്കറ്റിലേക്ക് സ്ഥാനമാറ്റം ഉണ്ടാവാറുള്ളൂ. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ ദീർഘനാൾ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ചോറ് പോലുള്ള ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാലും കേടായി പോകാറുണ്ട്. എന്നാൽ ചില ഭക്ഷണങ്ങൾ ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിച്ചാലും കേടാകാറില്ല. പക്ഷെ കറന്റ് പോകില്ലെന്ന് ഉറപ്പ് ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ സൂക്ഷിക്കാൻ പാടൂള്ളൂ
മാംസാഹാരത്തിൽ ബാക്ടീരിയ വേ?ഗത്തിൽ വളരാറുണ്ട്. അതുകൊണ്ട് തന്നെ ഫ്രിഡ്ജിൽ നിന്ന് പുറത്ത് വയ്ക്കുന്ന മാംസാഹരങ്ങൾ ദീർഘനേരം പുറത്ത് വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം രണ്ട് ദിവസത്തിൽ കൂടുതൽ പഴക്കമുള്ള ഈ ഭക്ഷണങ്ങൾ പുറത്ത് ദീർഘനേരം വച്ചാൽ ബാക്ടീരിയ വേഗത്തിലുണ്ടാകും. ആഴ്ചകളോളം മാംസാഹരങ്ങൾ ഫ്രിഡ്ജിൽ വച്ച് ഉപയോ?ഗിക്കാൻ പാടില്ല. ചിക്കൻ, ബീഫ് പോലുള്ളവ പാകം ചെയ്തതും ചെയ്യാത്തതും രണ്ട് മുതൽ മൂന്ന് ദിവസം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക.
പാകം ചെയ്ത ഭക്ഷണങ്ങൾ – ചോർ, കറികൾ എന്നിവയെല്ലാം മൂന്ന് അല്ലെങ്കിൽ നാല് ദിവസം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക.
ഭക്ഷണം പൊതിഞ്ഞ് വെയ്ക്കുന്നത് കൂടുതൽ ഫ്രഷ് ആയി നിലനിർത്തും: വായുകടക്കാത്ത പാത്രങ്ങളിലോ ഫോയിൽ പേപ്പർ ഉപയോ?ഗിച്ചോ ഭക്ഷണങ്ങൾ മൂടി വെയ്ക്കുന്നത് ഭക്ഷണം കൂടുതൽ നേരം ഫ്രഷായി ഇരിക്കാൻ സഹായിക്കും. ഫ്രിഡ്ജിനകത്ത് തുറന്നുവെയ്ക്കുന്ന ഭക്ഷണങ്ങൾ പുറത്തെടുക്കുമ്പോൾ വിളറിയതും രുചിയില്ലാത്തതുമായി കാണപ്പെടുന്നു.
വെളുത്തുള്ളി
ഈർപ്പം കൂടുതലുള്ള പ്രതലങ്ങളിൽ സൂക്ഷിച്ചാൽ വെളുത്തുള്ളിയിൽ പൂപ്പൽ ഉണ്ടാകാം. ഇത് മൈക്കോടോക്സിൻസ് പോലുള്ള വിഷ വസ്തുക്കൾ ഉത്പാദിപ്പിക്കാനും പിന്നീട് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.
ഫ്രിഡ്ജിലെ കുറഞ്ഞ താലനിലയിൽ സൂക്ഷിക്കുമ്പോൾ പെട്ടന്ന് പൂപ്പൽ പിടിക്കുന്ന മറ്റൊന്നാണ് ഇഞ്ചി. ഇഞ്ചിയിൽ കാണപ്പെടുന്ന പച്ച നിറത്തിലുള്ള പൂപ്പൽ ഒക്രാറ്റോക്സിൽ എന്ന വിഷകരമായ വസ്തു ഉത്പാദിപ്പിക്കും
വെളുത്തുള്ളിയെ പോലെ ഉള്ളിക്കും കുറഞ്ഞ താപനിലയെ പ്രതിരോധിക്കാനുള്ള കഴിവു കുറവാണ്. അതുകൊണ്ട് തന്നെ പകുതി മുറിച്ച ഉള്ളിയിൽ നിന്നും സവോളയിൽ നിന്നും ബാക്റ്റീരികൾ അതിവേഗം വളരും.
Discussion about this post