തൃശ്ശൂർ: കരിങ്കൊടി കാണിക്കേണ്ട , ആക്രമിക്കണമെന്നാണെങ്കിൽ താൻ ഇറങ്ങി വരാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിങ്ങൾ നേരിട്ട് എന്നെ ആക്രമിച്ചോള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങലാക്കുടയിൽ ഗവർണറിനെ എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സർക്കാരും എസ്എഫ്‌ഐയും ഒത്തു കളിക്കാണ് . മുഖ്യമന്ത്രി ഒരു ഭാഗത്ത് എസ്എഫ്ഐക്കാരോട് എനിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ പറയുകയും മറുഭാഗത്ത് എനിക്ക് സുരക്ഷയൊരുക്കാൻ പറയുകയും ചെയ്യുന്നു എന്നും അദ്ദേഹം പിന്നെയും ആവർത്തിച്ച് പറഞ്ഞു.
ഗാന്ധി സ്മൃതി പരിപാടിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഗവർണർ. ഈ സമയത്താണ് ടൗൺഹാൾ പരിസരത്ത് വച്ച് പ്രതിഷേധമുണ്ടായത്. മുദ്രാവാക്യം വിളികളും കരിങ്കൊടിയും കാട്ടിയായിരുന്നു പ്രതിഷേധം. അഞ്ച് ഇടങ്ങളിൽ വച്ച് എസ് എഫ് ഐ പ്രവർത്തകർ ഗവർണറുടെ വാഹന വ്യൂഹത്തിനു നേരെ ചാടി വീണിരുന്നു.
ഇന്ന് രാവിലെ ഏങ്ങണ്ടിയൂരിലും എസ്എഫ്‌ഐക്കാർ ഗവർണർക്ക് നേരേ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചിരുന്നു . പതിനഞ്ചോളം പേരാണ് പ്രതിഷേധിച്ച് എത്തിയത്. അതിൽ രണ്ട് വനിത എസ്എഫ്‌ഐ പ്രവർത്തകരെ ഉൾപ്പെടെ 13 പേരെ പോലീസ് സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
Discussion about this post