വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ സർക്കാരിനെതിരെ പിതാവ് ജയപ്രകാശ്. മകന്റെ കൊലപാതക കേസിൽ പിടികൂടിയവരിൽ പ്രധാന പ്രതികളില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒളിവിൽ പോയ 12 പേരും എസ്എഫ്‌ഐക്കാരാണ്. ഇവരെ സംരക്ഷിക്കുന്നത് പാട്ടിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
‘പ്രതികളായ എസ്എഫ്‌ഐക്കാരെ പോലീസ് പിടികൂടാത്തത് രാഷ്ട്രീയ സമ്മർദ്ദം കാരണമാണ്. സീനിയർമാരായ എസ്എഫ്‌ഐക്കാർ ലഹരി ഉപയോഗിക്കുന്നുവെന്ന് മകൻ പറഞ്ഞിരുന്നു. മകന്റെ മരണശേഷം അവന്റ സഹപാഠികളും ഇതേപറ്റി പറഞ്ഞു’- സിദ്ദാർത്ഥിന്റെ പിതാവ് പറഞ്ഞു.
സമാനതകളില്ലാത്ത പീഡനമാണ് സിദ്ദാർത്ഥ് കോളേജിൽ നേരിട്ടത്. തലേന്ന് സീനിയർ വിദ്യാർത്ഥിനികളോടൊപ്പം സിദ്ധാർത്ഥ് ഡാൻസ് കളിച്ചിരുന്നു. ഇതിൽ പ്രകോപിതരായ എസ്എഫ്‌ഐക്കാർ സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണയ്ക്ക് ഇരയാക്കി. 130 ഓളം വിദ്യാർത്ഥികൾ നോക്കി നിൽക്കേ നഗ്നനാക്കി മർദ്ദിച്ചു. പിന്നാലെ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തിയ ശേഷം മുറിയിൽ കെട്ടിയിട്ട് മൂന്ന് ദിവസത്തോളം അതിക്രൂരമായി പട്ടിണിക്കിട്ട് മർദ്ദിച്ചു. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് വിദ്യാർത്ഥികളെ പ്രതികൾ ഭീഷണിപ്പെടുത്തി. സംഭവം പുറത്ത് പറയരുതെന്ന് കോളേജ് അധികൃതരും വിദ്യാർത്ഥികളെ വിലക്കിയിരുന്നു.
Discussion about this post