മമ്മൂട്ടിക്കെതിരെ വീണ്ടും ആരോപണവുമായി നടി ഉഷ. മമ്മൂട്ടി തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്നാണ് ഉഷയുടെ ആരോപണം. നേരത്തെയും ഇതേ ആരോപണവുമായി ഉഷ രംഗത്ത് വന്നിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ പേരുൾപ്പെടെ വെളിപ്പെടുത്തിക്കൊണ്ടാണ് ഉഷ താരത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
മാർത്താണ്ഡൻ സംവിധാനം ചെയ്ത ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിൽ തന്നെ ഫിക്‌സ് ചെയ്തിരുന്നതായി ഉഷ പറഞ്ഞു. എന്നാൽ, പിന്നീട് തന്നെ അറിയിക്കുക പോലും ചെയ്യാതെ സിനിമയിൽ നിന്നും മാറ്റുകയായിരുന്നുവെന്നും ഉഷ വ്യക്തമാക്കി. ഇതിന് പിന്നിൽ മമ്മൂട്ടിയാണെന്നും അവർ കൂട്ടിച്ചേർത്തു.
താൻ മമ്മൂട്ടിയുടെ വലിയ ആരാധികയായിരുന്നു. അദ്ദേഹത്തോടുള്ള ആരാധന കൊണ്ട് തന്നെയായിരുന്നു സിനിമയിലേക്ക് വന്നത്. കോട്ടയം കുഞ്ഞച്ചൻ, കാർണിവൽ എന്നീ സിനിമകളുടെ സമയത്തൊക്കെ അദ്ദേഹത്തിന് എന്നോട് വലിയ കാര്യമായിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം കാമറയിൽ തന്റെ ഒരുപാട് നല്ല ഫോട്ടോസ് പകർത്തിയിട്ടുണ്ട്. എന്നാൽ, പെട്ടെന്ന് ഒരു ദിവസം അദ്ദേഹം തന്നോട് സംസാരിക്കാതെ ആവുകയായിരുന്നു. എവിടെ എങ്കിലും വച്ചു കാണുമ്പോൾ ഗുഡ്‌മോർണിംഗ് പറഞ്ഞു പോകുമെന്നല്ലാതെ ഒന്നും മിണ്ടാതെയായി. തന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യമാണോ ഇതിന് പിന്നിലെന്ന് അറിയില്ലെന്നും ഉഷ പറഞ്ഞു.
സിനിമയിൽ നിന്നുള്ളവർ പറഞ്ഞ് തന്നെയാണ് മമ്മൂക്ക സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കുന്നതായി താൻ അറിഞ്ഞത്. തന്റെ പേര് ആരെങ്കിലും നിർദേശിക്കുമ്പോൾ അദ്ദേഹം അത് വേണ്ടെന്ന് പറയും. തന്റെ അനിയനെ പോലെയുള്ള സംവിധായകനാണ് മാർത്താണ്ഡൻ. അദ്ദേഹം സംവിധാനം ചെയ്ത ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിൽ തന്നെ ഫിക്‌സ് ചെയ്തിരുന്നതാണ്. ചേച്ചിക്ക് ഇതൊരു കരിയർ ബ്രേക്ക് ആയിരിക്കും, ചേച്ചി തന്റെ ആദ്യ സിനിമയിൽ അഭിനയിക്കണമെന്നായിരുന്നു മാർത്താണ്ഡൻ പറഞ്ഞിരുന്നത്. എന്നാൽ, ഒടുവിൽ തന്നോട് പറയുക പോലും ചെയ്യാതെ സിനിമയിൽ നിന്നും മാറ്റിയെന്നും ഉഷ വെളിപ്പെടുത്തി.
Discussion about this post