മലയാള സിനിമയുടെ സൂപ്പർസ്റ്റാറാണ് മെഗാസ്റ്റാർ മമ്മൂട്ടി. അഭിനയമികവ് കൊണ്ട് തന്റേതായ സ്റ്റാർഡം മോളിവുഡിൽ ഉണ്ടാക്കിയെടുത്ത മഹാപ്രതിഭ. പുതുമുഖ സംവിധായകർക്കും പരീക്ഷണ ചിത്രങ്ങൾക്കും അദ്ദേഹം നൽകുന്ന പിന്തുണ മലയാളസിനിമയ്ക്ക് തന്നെ മാതൃകയാണ്. നിരവധി പേരെയാണ് മ്മൂട്ടി മുൻകൈ എടുത്ത് സിനിമയിലെത്തിച്ചിട്ടുള്ളത്.
ഇപ്പോഴിതാ സംവിധായകൻ പോൾസൺ മമ്മൂട്ടിയെ കുറിച്ച് മുൻപ് പറഞ്ഞ വാക്കുകൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്ന കാലത്ത് വെളുപ്പിന് മൂന്നു മണിക്ക് മമ്മൂട്ടി കാറിൽ നിന്നും ഇറക്കി വിട്ട അനുഭവം പങ്കു വെക്കുകയാണ് പോൾസൺ.മ്മൂട്ടിയുടെ സഹപ്രവർത്തകരോടുള്ള കരുതലും അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയുമാണ് പോൾസണിന്റെ വാക്കുകളിൽ നിറയെ.
”മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് ആയിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് ഊട്ടിയിൽ നിന്നും തിരിച്ചു പോകാൻ ഒരുങ്ങുകയായിരുന്നു മമ്മൂട്ടി. അപ്പോൾ മമ്മൂട്ടി പോയി സംവിധായകൻ ഫാസിലിനോട് പറഞ്ഞു, തിരുവനന്തപുരത്തേക്ക് ആണ് പോകുന്നത്, കൂട്ടിന് പോൾസണെ വിടണം എന്ന്. ഞാൻ ആ സമയത്ത് മറ്റെന്തോ ജോലിയിൽ ആയിരുന്നു. ഫാസിൽ വന്നു എന്നോട് മമ്മൂട്ടിക്കൊപ്പം തിരുവനന്തപുരത്തേക്ക് പോകണം എന്നും പെട്ടിയൊക്കെ റെഡിയാണോ എന്നും ചോദിച്ചു.ഫാസിൽ അത് ചോദിച്ചപ്പോൾ തന്നെ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. കാരണം അവിടെ ഉണ്ടായിരുന്ന ഷൂട്ടിങ്ങിന്റെ ഒരുപാട് സാധനങ്ങൾ തിരിച്ച് പോകുമ്പോൾ പാക്ക് ചെയ്ത് കൊണ്ടു പോകണമായിരുന്നു. എന്നാൽ അതൊക്കെ കാറിനകത്ത് കൊടുത്തു വിട്ടോളാം എന്നും ഞാൻ എന്തായാലും മമ്മൂട്ടിക്കൊപ്പം പോകണം എന്നും ഫാസിൽ പറഞ്ഞു. എന്നിട്ടും മമ്മൂട്ടിക്കൊപ്പം പോകാൻ മനസ് വരാതെ പോകില്ല എന്ന് തന്നെ ഞാൻ പറഞ്ഞു. ഇത് മമ്മൂട്ടി കേട്ടു.അവസാനം മമ്മൂട്ടി തന്നെ എന്നോട് ഒപ്പം വരണം എന്നും വീട്ടിൽ കൊണ്ട് പോയി വിടാം എന്നും പറഞ്ഞ് സമ്മതിപ്പിച്ചു. അങ്ങനെ കാറിൽ കയറി യാത്ര തുടങ്ങി. കാറിൽ മമ്മൂട്ടിയും ഞാനും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് വണ്ടി ഓടിച്ചിരുന്നത് മമ്മൂട്ടി ആയിരുന്നു. ഡ്രൈവർ ഉറങ്ങുകയായിരുന്നു. സിനിമയിലേക്ക് വന്ന വഴിയെ കുറിച്ച് ഒക്കെ മമ്മൂട്ടി ആ യാത്രയിൽ വിവരിച്ചു. ‘സ്‌ഫോടനം’ എന്ന സെറ്റിൽ വെച്ച് ഞാൻസ്‌നേഹിച്ച് കല്യാണം കഴിച്ച കഥയും, സ്വന്തമായി വീടില്ല എന്നും ഒക്കെ മമ്മൂക്കയോട് പറഞ്ഞിരുന്നു.
ആ സമയത്ത് ‘തനിയാവർത്തനം’ അടക്കം മമ്മൂട്ടിയുടെ അഞ്ചോളം സിനിമകൾ ആയിരുന്നു റിലീസിന് ഒരുങ്ങുന്നത്. ഈ അഞ്ചു സിനിമകൾ ഇറങ്ങിയാൽ താൻ ഒരു സൂപ്പർതാരം ആകും എന്ന ആത്മവിശ്വാസം അദ്ദേഹത്തിന് അന്ന് തന്നെ ഉണ്ടായിരുന്നു. അങ്ങനെ ആണെങ്കിൽ അതിന് ശേഷം ഉള്ള അഞ്ചു സിനിമയ്ക്കുള്ള ഡേറ്റ് തരാം എന്നും ഓരോ സിനിമയ്ക്ക് ഇരുപത്തയ്യായിരം രൂപ വീതം തരണം എന്നും മമ്മൂക്ക പറഞ്ഞു. ഡേറ്റ് വിറ്റ് കിട്ടുന്ന കാശുകൊണ്ട് സ്വന്തമായി വീട് വാങ്ങിക്കോളാനും മമ്മൂക്ക പറഞ്ഞു. മമ്മൂട്ടി ഇത് പറഞ്ഞു കഴിഞ്ഞപ്പോൾ, എങ്ങാനും സിനിമ പൊട്ടിയാൽ എന്റെ കയ്യിലുള്ള കാശ് നഷ്ടം ആകില്ലേ എന്ന് ഞാൻ ചോദിച്ചു. ഇത് മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ എന്നോട് ദേഷ്യപ്പെട്ട് കാറിൽ നിന്നും ഇറക്കി വിട്ടു. വെളുപ്പിനെ മൂന്ന് മണി ആയിരുന്നു സമയം. ഞാൻ വിഷമിച്ചു കരഞ്ഞു പോയി. കിട്ടുന്ന പൈസക്ക് അടുത്ത വണ്ടിയിൽ കയറി പോകാം എന്ന് കരുതിയപ്പോൾ, പോയ വേഗത്തിൽ തന്നെ മമ്മൂക്ക തിരികെ വരുന്നു. പിന്നീട് എന്നെ നിർബന്ധിച്ച് പിടിച്ച് വലിച്ച് കാറിൽ കയറ്റി വീട്ടിലേക്ക് കൊണ്ടു പോയി ഭക്ഷണം ഒക്കെ നൽകി. പെട്ടെന്നു ദേഷ്യം വരുന്ന പ്രകൃതക്കാരൻ ആണ് മമ്മൂക്ക. എന്നാൽ വന്നത് പോലെ തന്നെ ദേഷ്യം പോവുകയും ചെയ്യും എന്നാണ് പോൾസൺ പറയുന്നത്.
Discussion about this post