കൊച്ചി; ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണി കൊച്ചി സന്ദർശനത്തിന് എത്തിയപ്പോഴുണ്ടായ ജനക്കൂട്ടത്തിന്റെ ഫോട്ടോ ഉപയോഗിച്ച് ട്രോൾ ഏറ്റുവാങ്ങി പലസ്തീൻ അനുകൂല സോഷ്യൽമീഡിയ പേജ്.പലസ്തീൻ ഇന്റർനാഷണൽ ബ്രോഡ്കാസ്റ്റ് എന്ന ഫേസ്ബുക്ക് പേജാണ് ആനമണ്ടത്തരം ചെയ്ത് ട്രോളുകൾ ഏറ്റുവാങ്ങുന്നത്. 2017 ൽ മൊബൈൽ ഷോറൂം ഉദ്ഘാടനത്തിന് എത്തിയ സണ്ണിലിയോണിയെ കാണാൻ എംജി റോഡിൽ മഹാരാജാസ് കോളേ് ഗ്രൗണ്ടിൽ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയത് വലിയ വാർത്തായിരുന്നു. പതിനായിരക്കണക്കിന് പേർ പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോസും മറ്റു ദൃശ്യങ്ങളും അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരുന്നു.
ഇതിലെ ഒരു ഫോട്ടോ എടുത്താണ് കേരളത്തിൽ പലസ്തീൻ അനുകൂല പ്രകടനം നടന്നതിന്റെ ഫോട്ടോ എന്ന പേരിൽ ഇസ്ലാമിസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. ചിത്രത്തിൽ നിർമ്മാണം പുരോഗമിക്കുന്ന കൊച്ചി മെട്രോയുടെ ചിത്രം വ്യക്തമായി കാണാം. കൂടാതെ ആയിരക്കണക്കിന് പേർ തടിച്ചുകൂടിയിരിക്കുന്നതും ചിത്രത്തിൽ വ്യക്തമാണ്. വളരെ ചർച്ചയായ ഈ ചിത്രമാണ് ഇസ്രായേലിന് എതിരെ കേരളത്തിൽ നടന്ന പ്രതിഷേധ മാർച്ചെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. ചിത്രത്തിന്റെ സത്യാവസ്ഥ മനസിലാക്കിയ ആളുകൾ പേജിനെ വലിയ രീതിയാണ് ട്രോളുന്നത്. കേരളത്തിൽ മുൻപ് പലഭാഗങ്ങളിലും ഹമാസ് അനുകൂല പ്രകടനങ്ങൾ ചെറിയ രീതിയിൽ നടന്നിട്ടുണ്ട്. ഇത് മുന്നിൽ കണ്ടാണ് വ്യാജ പ്രചരണം.
കരൺജിത്ത് കൗർ വോറ എന്നാണു യഥാർത്ഥ പേരെങ്കിലും ഗ്ലാമറിന്റെ ലോകത്ത് എത്തിയതോടെ സണ്ണി ലിയോൺ എന്ന പേരു സ്വീകരിക്കുകയായിരുന്നു. കാനഡയിൽ ജനിച്ചു വളർന്ന സണ്ണിയുടെ വേരുകൾ ഇന്ത്യയിലാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ പ്രകടനമാണു സണ്ണിയെ ബോളിവുഡിൽ എത്തിച്ചത്. അതേസമയം യുവാക്കളുടെ ഹരമായി മാറിയ താരം ഒട്ടേറെ സിനിമകളിൽ ഐറ്റം ഡാൻസറായും ഇപ്പോൾ പ്രത്യക്ഷപ്പെടുന്നുണ്ട്. നടനായ ഡാനിയേൽ വെബ്ബറാണു ഭർത്താവ്. ഇവർ പെൺകുട്ടിയെ ദത്തെടുത്തതു വാർത്തയായിരുന്നു.
Discussion about this post