എറണാകുളം: സിനിമയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചു തുറന്ന് പറഞ്ഞ് സംവിധായക സൗമ്യ സദാനന്ദൻ. സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലാണ് നടിയുടെ വെളിപ്പെടുത്തൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താൻ തുറന്നു പറഞ്ഞ കാര്യങ്ങളാണ് സൗമ്യ കുറിപ്പിലൂടെ പങ്കുവച്ചത്.
എന്റെ പുഞ്ചിരി തിരികെ തന്നതിന് നന്ദിയെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങിയിരിക്കുന്നത്. സിനിമയിലെ നല്ല ആൺകുട്ടികൾക്ക് പോലും മറ്റൊരു മുഖമുണ്ടെന്ന് സൗമ്യ പറയുന്നു. തന്റെ സിനിമ പ്രധാന നടനും സഹ നിർമാതാവും ചേർന്ന് തന്റെ അനുവാദമില്ലാതെ എഡിറ്റ് ചെയ്തു. പണം വാഗ്ദാനം ചെയ്ത് നടിയോട് സെക്‌സ് ആവശ്യപ്പെട്ടത് എതിർത്തപ്പോൾ സിനിമയിൽ നിന്നും തന്നെ വിലക്കി. ആദ്യ സിനിമയ്ക്ക് ശേഷം മറ്റ് പ്രൊജക്ടുകളുമായി നിർമാതാക്കൾ സഹകരിച്ചില്ലെന്നും സൗമ്യ പറഞ്ഞു.
പുതിയ പ്രൊജക്ടുമായി വനിതാ നിർമാതാക്കളെ വരെ സമീപിച്ചിരുന്നു. അതിനും ഫലമുണ്ടായില്ല. ഹേമ കമ്മിറ്റിക്ക് മുമ്പിൽ ഇക്കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ടെന്നും അവർ കുറിപ്പിൽ വ്യക്തമാക്കി. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ‘മാംഗല്യം തന്തുനാനേന’ എന്ന ചിത്രത്തിന്റെ സംവിധായകയാണ് സൗമ്യ.
Discussion about this post