തിരുവനന്തപുരം: വാര്‍ത്തകളുടെ നിജസ്ഥിതി അറിയാതെ വളച്ചൊടിക്കുന്നതിനെതിരെ സംവിധായിക രേവതി വര്‍മ. താൻ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താൻ സംവിധാനം ചെയ്ത മാഡ് ഡാഡ് എന്ന സിനിമ സെറ്റില്‍ അനുഭവങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ, താൻ പറഞ്ഞ കാര്യങ്ങളെ മറ്റൊരു രീതിയില്‍ വരുന്നത് അപലപനീയമാണ് എന്നും രേവതി വര്‍മ ഫേസ്ബുക്കില്‍ കുറിച്ചു.
മാഡ് ഡാഡ് എന്ന സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടില്ല എന്ന് അറിയാമായിരുന്നിട്ട് കൂടി, അദ്ദേഹത്തിനെതിരെ ഈ രീതിയില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് അപലപനീയമാണ്. സംവിധായകരെ വളരെ അധികം ബഹുമാനിക്കുന്ന ഒരു നടനാണ് മോഹൻലാൽ. മാത്രമല്ല അദ്ദേഹത്തോടൊപ്പം ജോലി ചെയ്തത് അവിസ്മരണീയവുമാണ് എന്നും അവര്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളെപറ്റി എന്‍റെ അഭിപ്രായം അറിയാന്‍ വേണ്ടി, മലയാള മനോരമ ചാനലില്‍ നിന്നും എന്നെ സമീപിക്കുകയുണ്ടായി. എന്നും എന്റെ സ്വകാര്യതയാണ് എന്റെ ജീവിതത്തിൽ പരാമപ്രധാനമായി ഞാൻ കണക്കാക്കുന്നത്. പക്ഷേ ഇങ്ങനെയൊരവസരത്തിൽ സംസാരിക്കേണ്ടതുണ്ട് എന്ന ഉത്തമബോധ്യത്തിലാണ് ഞാൻ ആ അഭിമുഖം ചെയ്തത്. അങ്ങനെ ഞാന്‍ നല്‍കിയ അഭിമുഖത്തില്‍, ചോദ്യകർത്താവ് എടുത്തു ചോദിച്ച കാര്യമാണ് Mad Dad എന്നാ ഞാന്‍ സംവിധാനം ചെയ്യ്ത എന്‍റെ സിനിമ സെറ്റില്‍ എനിക്കുണ്ടായ അനുഭവങ്ങള്‍. അതു ഞാൻ പങ്കു വയ്യ്ക്കുയുണ്ടായി. ആ സിനിമയില്‍ ശ്രീ മോഹന്‍ലാല്‍ അഭിനയിച്ചിട്ടില്ല എന്ന് അറിയാമായിരുന്നിട്ട് കൂടി, അദ്ദേഹത്തിനെതിരെ ഈ രീതിയില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് അപലപനീയമാണ്. മാത്രമല്ല ഞാൻ അദ്ദേഹത്തിന്റെ ഒപ്പം ഒരു പരസ്യചിത്രം ചെയ്ത അനുഭവുമുണ്ട്.. വളരെ അധികം സംവിധായകരെ ബഹുമാനിക്കുന്ന ഒരു നടനാണ് ശ്രീ മോഹൻലാൽ.. മാത്രമല്ല അദ്ദേഹത്തോടൊപ്പം ജോലി ചെയ്തത് അവിസ്മരണീയവുമാണ്. കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെ തെറ്റായ വാർത്ത നൽകിയ ഈ ഓണ്‍ലൈന്‍ ചാനലിനു എതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാകുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ തനിക്ക് സിനിമ സെറ്റില്‍ നടന്‍ ലാലില്‍ നിന്നും ഉണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്ന് രേവതി വര്‍മ തുറന്ന്പറഞ്ഞിരുന്നു. എന്നാൽ, ഒരു ഓണ്‍ലൈന്‍ മാധ്യമം ഈ വാര്‍ത്ത വളച്ചൊടിക്കുകയും ലാലിന് പകരം നടന്‍ മോഹന്‍ലാലിന്റെ പേര് ചേര്‍ത്തു വാർത്ത പുറത്തു വിടുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി സംവിധായിക രംഗത്ത് വന്നത്.
Discussion about this post