മമ്മൂട്ടി കമ്പനി നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടൻ മമ്മൂട്ടി. നാഗർകോവിലിലെ സെറ്റിലെ ചിത്രങ്ങളാണ് മമ്മൂട്ടി പങ്ക് വച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാനതാരമായ വിനായകന് ഒപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.
പ്രതിനായക സ്വഭാവമുള്ള കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൊക്കേഷനിലേക്ക് പോകുന്നതിനായി മമ്മൂട്ടി തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
മമ്മൂട്ടിയുടെ പുതിയ ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പി’ന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകുമെന്നും ക്രൈം ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം.
Discussion about this post