മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് മമ്മൂട്ടിയും മോഹൻ ലാലും. ഇവർക്ക് ശേഷം മലയാള സിനിമയിൽ ആരെന്ന ചോദ്യത്തിന് ഇപ്പോഴും സിനിമ പ്രേമികൾക്ക് കൃത്യമായ ഒരു ഉത്തരം കിട്ടിയിട്ടില്ല. മലയാളത്തിന്റെ ഇതുവരെയുണ്ടായ സൂപ്പർഹിറ്റ് താരങ്ങളെ കുറിച്ച് സംവിധായകനും നിർമാതാവുമായ കുര്യൻ വർണശാല.
മമ്മൂട്ടിക്കും മോഹൻലാലും മലയാള സിനിമയിൽ സൂപ്പർസ്റ്റാർ പദവി ലഭിക്കുന്ന സമയത്ത് മലയാള സിനിമയിൽ സജീവമായ സംവിധായകനായിരുന്നു കുര്യൻ. മമ്മൂട്ടിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു കുര്യൻ. മമ്മൂട്ടിയും മോഹൻലാലും ശങ്കറുമെല്ലാം തിളങ്ങി നിന്നിരുന്ന കാലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് കുര്യൻ.
അക്കാലത്ത് മമ്മൂട്ടിക്കും മോഹൻ ലാലിനുമൊപ്പം നടൻ ശങ്കർ ഉയരാതിരുന്നതിന്റെ കാരണവും കുര്യൻ പറഞ്ഞു. കിട്ടുന്ന പടങ്ങളെല്ലാം ചെയ്യുന്നയാളാണ് നടൻ ശങ്കർ. വെറൈറ്റി ചെയ്യാൻ അദ്ദേഹത്തിന് മടിയാണ്. ലവ്വും മരംചുറ്റി പ്രേമവും പാട്ടും മാത്രം ചെയ്ത് ശങ്കർ നടന്നു. ശങ്കറിനോട് താൻ ഇത് പലപ്പോഴും പറഞ്ഞിട്ടുണ്ട് എന്നാൽ, അങ്ങനെയുള്ള കഥാപാത്രങ്ങൾ തനിക്ക് ആരും തരാറില്ലെന്നാണ് ശങ്കർ പറയാറ്. തരുന്നില്ലെങ്കിൽ അത്തരം കഥാപാത്രങ്ങൾ ചോദിച്ചു വാങ്ങണമെന്ന് താൻ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
മോഹൻലാലൊക്കെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ടാണ് സിനിമയിൽ നിലനിന്നുപോയത്. മാറ്റിപ്പിടിച്ചില്ലെങ്കിൽ ശങ്കറും സിനിമയിൽ നിലനിന്നുപോവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ ശബ്ദം വളരെ ബെയ്‌സ് ഉള്ളതാണ്. അദ്ദേഹത്തെ പോലെ ശബ്ദം കൺട്രോൾ ചെയ്യാൻ കഴിവുള്ള ആർട്ടിസ്റ്റ് ഇല്ലെന്ന് തന്നെ പറയണം. അതുപോലെ തന്നെ ജയന്റെ മരണവും മമ്മൂട്ടിക്ക് ഏറെ ഗുണം ചെയ്തിരുന്നു.
ജയൻ മരിച്ചപ്പോൾ ഒരു ആർട്ടിസ്റ്റിന്റെ ഗ്യാപ്പുണ്ടായി. ആ സമയത്ത് നല്ല ഒരുപാട് കഥാപാത്രങ്ങൾ മമ്മൂട്ടിക്ക് കിട്ടി. ജയൻ ഉണ്ടായിരുന്നെങ്കിൽ മറ്റുള്ളവരെല്ലാം രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെടുമായിരുന്നു. എന്നാൽ, മമ്മൂട്ടി ചെയ്യുന്നതുപോലെ വെറ്റെറ്റി കഥാപാത്രങ്ങൾ ചെയ്യാൻ ജയന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post