കൊച്ചി: പ്രമുഖ ഗായിക അഞ്ജു ജോസഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ചർച്ചയാവുന്നു. ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് അഞ്ജു റീലിലൂടെ പറയുന്നത്. പല സമയങ്ങളിലായി പൊട്ടിക്കരയുന്നതാണ് വീഡിയോയിലുള്ളത്. ഇപ്പോൾ താൻ ഡബിൾ ഓക്കെയാണെന്നും കരച്ചിൽ ബലഹീനതയല്ലെന്നും അടിക്കുറിപ്പിൽ പറയുന്നുണ്ട്.
അഘാതമായ എന്റെ വേദനകളിൽ നിന്നുള്ള, വർഷങ്ങളോളമെടുത്ത തിരിച്ചുവരവ് ഇങ്ങനെയായിരുന്നു. ഇപ്പോൾ ഞാൻ ഡബിൾ ഓകെയാണ്. നിങ്ങൾ സോഷ്യൽ മീഡിയയിൽ കാണുന്നത് എല്ലായ്പ്പോഴും സത്യമല്ല എന്ന് പറയാൻ വേണ്ടി, എന്റെ ഈ ഹീലിങ് ജേർണിയിൽ എടുത്ത വിഡിയോ റെക്കോർഡ് ചെയ്യുകയായിരുന്നു. നിങ്ങൾ കരയൂ. കരച്ചിൽ ഒരിക്കലുമൊരു ബലഹീനതയല്ല. നിങ്ങൾക്ക് അതിൽ നിന്നൊരു ആശ്വാസം ലഭിക്കുകയും വേദനകളിൽ നിന്ന് പുറത്തു കടക്കാൻ സാധിക്കുകയും ചെയ്യും. ആ കരച്ചിൽ അടിമുടി തകർന്ന നിങ്ങളെ ഉയർത്തെഴുന്നേൽപ്പിക്കും. ഒരു കാര്യം മാത്രം ഓർക്കുക, എല്ലാം കടന്ന് പോകും, നിങ്ങളുടെ സന്തോഷം പോലും എന്ന് അദ്ദേഹം കുറിച്ചു.
വീഡിയോ നിമിഷ നേരം കൊണ്ടാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായത്. സിതാര കൃഷ്ണകുമാർ, അൽഫോൺസ് ജോസഫ്, ദിവ്യപ്രഭ, ശ്വേത അശോക്, രചന നാരായണൻകുട്ടി, അശ്വതി ശ്രീകാന്ത്, അഭിരാമി സുരേഷ്, രഞ്ജു രഞ്ജിമാർ, അർച്ചരകവി, ഭാമ, മുക്ത, തുടങ്ങി നിരവധി പേർ ഗായികയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.
Discussion about this post