ജീവിതം നന്നായി ആസ്വദിക്കുവാൻ ആരോഗ്യത്തോടെ ഇരിക്കുക എന്നത് മർമ്മപ്രധാനമായ കാര്യമാണ്. എന്നാൽ പലരും അമിത വണ്ണം മൂലം ബുദ്ധിമുട്ടുന്നു.പൊണ്ണത്തടിയെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെടുന്നവരാണോ നിങ്ങൾ?, എന്നാല്‍ ഇനി സങ്കടപ്പെടണ്ട. എന്തിനും ഏതിനും പരിഹാരമുണ്ട്.
കൊഴുപ്പാണോ തടിയാണോ നിങ്ങളുടെ ശരീരത്തെ ബാധിച്ചിരിക്കുന്നതെന്ന് ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. രണ്ടും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്.തടി കുറയ്ക്കാനുള്ള ശ്രമം തുടങ്ങുന്നതിനു മുൻപ് ഒരു പൊതുവായ മെഡിക്കൽ ചെക്കപ്പ് നടത്തണം. രക്തസമ്മർദം, രക്തത്തിലെ ഷുഗർനില, കൊളസ്ട്രോൾനില, ബോഡിമാസ് ഇൻഡക്സ് തുടങ്ങിയവ പരിശോധിച്ചറിയണം. ലിവർ ഫങ്ഷൻ ടെസ്റ്റ്, വൃക്കകളുടെ പ്രവർത്തനം അറിയാനുള്ള കിഡ്നി ഫങ്ഷൻ ടെസ്റ്റ്, രക്തത്തിലെ യൂറിക് ആസിഡിന്റെ നില, ഇ.സി.ജി. പരിശോധന തുടങ്ങിയവ നടത്തണം. ടെസ്റ്റുകളിൽ തകരാറുണ്ടെങ്കിൽ പരിഹരിക്കണം.
പല വിധത്തിലുള്ള ആപ്പുകളും നിങ്ങളെ കഴിക്കുന്ന ഭക്ഷണം, ഭക്ഷണത്തിന്റെ ഗുണങ്ങള്‍, ഫിറ്റ്‌നസ്സ് തുടങ്ങിയവ മനസ്സിലാക്കിത്തരും. നിങ്ങള്‍ക്ക് അനുയോജ്യമെന്നു തോന്നുന്നവ കണ്ടെത്തി അതനുസരിച്ച് ജീവിക്കൂ.ഒരു ദിവസം കൊണ്ടു തന്നെ തടി കുറയുകയൊന്നുമില്ല. സ്ഥിരമായ വ്യായാമവും ഇതിലൂടെ ആവശ്യമാണ്. ചെറിയ പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നത് ഒരു ശീലമാക്കാം.
ഇനി മറ്റൊരു രസകരമായ കാര്യം പറയട്ടെ.തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഉറക്കത്തിന്റെ കാര്യത്തില്‍ പിശുക്ക് കാണിക്കേണ്ട. നമുക്ക് തടി കുറയ്ക്കാം. അതെങ്ങനെ എന്ന് നോക്കുക.
ഉറക്കം കുറവുള്ളവര്‍ക്ക് അമിതവണ്ണമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉറക്കക്കുറവ് ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നതാണ് ഇതിനു കാരണം. കൃത്യമായി ഉറങ്ങുന്നത് ഇതുവഴി തടി കുറയ്ക്കാന്‍ പ്രധാനമാണ്.ഗ്രെലിൻ, ലെപ്റ്റിൻ ന്നെീ ഹോർമോണുകളിൽ ഉറക്കത്തിനുള്ള പങ്ക് കാരണമാണ് ഉറക്കം ശരീരഭാരത്തെ ബാധിക്കുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്.വിശപ്പിന്റെ സിഗ്നലുകൾ തലച്ചോറിന് നൽകുന്ന ഹോർമോണാണ് ഗ്രെലിൻ. ലെപ്റ്റിനാണ് വിശപ്പ് മാറി എന്നതിന് സിഗ്നൽ കൊടുക്കുന്ന ഹോർമോൺ.
ആറ് മണിക്കൂറിൽ കുറവാണ് ഉറങ്ങുന്നതെങ്കിൽ ലെപ്റ്റിൻ്റെ അളവ് കുറയുകയും ഗ്രെലിന്റെ അളവ് കൂട്ടുകയും ചെയ്യും
അതുപോലെ അമിതമായി ഉറങ്ങുന്നതും ഒഴിവാക്കണം. എപ്പോഴും കിടന്നുറങ്ങുന്നത് ശരീരത്തിലെ അപചയപ്രക്രിയ സാവധാനത്തിലാക്കും. തടി വര്‍ദ്ധിയ്ക്കും.
Discussion about this post