മരുഭൂമിയിൽ പോയാലും കുറഞ്ഞത് രണ്ട് നേരമെങ്കിലും കുളിക്കാൻ താത്പര്യപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. കുളി ആഴ്ചയിൽ രണ്ട് ദിവസം എന്ന രീതിയിലേക്ക് ആക്കിയ കൂട്ടരെ കുറിച്ചല്ല,ദിവസവും നന്നായി തലനനച്ച് കുളിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണ് പറഞ്ഞുവരുന്നത്.
എന്നാൽ ഷവറിൽ നിന്നും സ്ഥിരമായി കുളിക്കുന്നത് മുടികളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഷവറിൽ നിന്നുള്ള വെള്ളത്തിൽ കുളിക്കുമ്പോൾ മുടി കൊഴിയുന്നത് കുറച്ച് വേഗത്തിലാവും. ഷവറിൽ നിന്ന് കുളിക്കുമ്പോൾ ബലക്ഷയമുളള മുടിയിഴകൾ പെട്ടെന്ന് നഷ്ടമാകും. ശക്തമായി വെള്ളം തലയിലേക്ക് പതിക്കുമ്പോൾ ബലക്ഷയമുളള മുടിയിഴകൾ കൊഴിയും.
അധികപേരും തലയിൽ മുഴുവനായും ഷാമ്പു ഉപയോഗിച്ച് ഷവറിൽ കുളിക്കും. എന്നാൽ വിദഗ്ധർ പറയുന്നത് ഷാമ്പു ഉപയോഗിക്കുന്ന മുടിയിൽ അഴുക്കുകളും കൂടുതൽ അടിഞ്ഞുകൂടാൻ ഇടയാക്കും. ഇതുകൂടാതെ ഷവറിലുള്ള നിങ്ങളുടെ കുളിയും കൂടിയാകുമ്പോൾ മുടി വരണ്ടതും ആക്കും.
ഷവറിൽ നിന്നും വരുന്ന വെള്ളം ചെറിയ തോതിൽ വയ്ക്കുക. പത്ത് മിനിട്ടിൽ കൂടുതൽ ഷവറിൽ നിന്നുള്ള വെള്ളം മുടിക്ക് കേടുവരുത്തുമെന്നാണ് പറയുന്നത്. ഷവറിൽ കുളി കഴിഞ്ഞ് മുടി ഉരച്ചുണക്കുന്നത് നല്ലതല്ല. ഇത് നിങ്ങളുടെ മുടിയുടെ വേരിനെ കേടുവരുത്തും. മുടി പതുക്കെ ഉണങ്ങാൻ അനുവദിക്കുക.
Discussion about this post