പത്തനംതിട്ട: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത് കൗതുകമായി.
‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്. അമളി ശ്രദ്ധയിൽ പെട്ടതോടെ പേജിൽ നിന്ന് വീഡിയോ രാത്രി തന്നെ ഡിലീറ്റ് ചെയ്തു.63,000 ഫോളോവേഴ്സുള്ള പേജാണിത്.
സംഭവം വലിയ രീതിയിൽ ചർച്ച ആയതോടെ ഇത് ഔദ്യോഗിക ഫേസ്ബുക്ക് പേജ് അല്ലെന്നാണ് സിപിഎമ്മിന്റെ ക്യാപ്സ്യൂൾ. വീഡിയോ വന്നത് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു വ്യക്തമാക്കി.
Discussion about this post