കേരനിരകളാടും ഹരിതചാരു തീരം പുഴയോരം കളമേളം കവിതപാടും തീരം…. കേരളത്തെ കുറിച്ച് എത്രമനോഹരമായി ആണല്ലേ കവി പാടിപ്പുകഴ്ത്തിയിരിക്കുന്നത്. തെങ്ങുകളാൽ സമ്പന്നമാണ് നമ്മുടെ നാട്. അതുകൊണ്ട് തന്നെ നമ്മുടെ ജീവിതത്തിന്റെ പലഘട്ടങ്ങളിൽ പലതരം ആവശ്യങ്ങൾക്കായി കല്പവൃക്ഷത്തെ ഉപയോഗിക്കുന്നു. തേങ്ങ വെളിച്ചെണ്ണയായും കൊപ്രയായും,തേങ്ങ കൊത്തായും,ചിരട്ടയായും ചകിരിയായും എന്തിന് തേങ്ങ വെള്ളം വരെ നാം ഉപയോഗിക്കുന്നു.
തേങ്ങ വെള്ളത്തിന്റെ ഗുണഗണങ്ങൾ മനസിലാക്കിയവർ അത് കാലങ്ങളായി ഡയറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ധാരാളം ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ള പാനീയമാണ് തേങ്ങ വെള്ളം. ഒരു കപ്പ് തേങ്ങാ വെള്ളത്തിൽ 46 കലോറിയും 3 ഗ്രാം ഫൈബറും ഉയർന്ന ഇലക്ട്രോലൈറ്റും പ്രത്യേകിച്ച് പൊട്ടാസ്യവും ഉണ്ട്.ശരീരത്തെ ശുദ്ധീകരിക്കാനും ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു കരൾ തണുപ്പിക്കാനും വീക്കം കുറയ്ക്കാനും ആന്റിഓക്‌സിഡന്റായും പ്രവർത്തിക്കുന്നു. ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു ആർത്തവസമയത്ത് തേങ്ങാവെള്ളം കുടിക്കുന്നത് സ്ത്രീകൾക്ക് ആർത്തവ വേദന കുറയ്ക്കാനും ആർത്തവചക്രം ഫലപ്രദമായി ക്രമീകരിക്കാനും സഹായിക്കുന്നു. വൃക്കയിലെ കല്ലുകൾ തടയാനും നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയക്കുന്നു ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. പതിവായി തേങ്ങ വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കും.
ഇത്രയേറെ ഗുണങ്ങൾ ഉണ്ടെങ്കിലും അധികമായാൽ തേങ്ങ വെള്ളം ശരീരത്തിന് ദേഷം ചെയ്യും. ഒരു ദിവസം ഒന്നിൽ കൂടുതൽ തേങ്ങാവെള്ളം കുടിച്ചാൽ അത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കും.തേങ്ങാവെള്ളം അമിതമായി ഉപയോഗിക്കുന്നത് പ്രമേഹരോഗികൾക്ക് ദോഷകരമാണ്. ശരീരത്തെ തണുപ്പിക്കാൻ തേങ്ങാവെള്ളം മികച്ചതാണെന്ന് കരുതി അധികമായി ഈ പാനീയം കുടിയ്ക്കുന്നുവെങ്കിൽ അത് പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.
രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നവർ തേങ്ങ വെള്ളം കുടിക്കുന്നത് ശ്രദ്ധിച്ചുവേണം. തേങ്ങ വെള്ളം അധികമായാൽ ര്ക്തസമ്മർദ്ദത്തിന്റെ അളവ് കുറയും. തേങ്ങാവെള്ളത്തിൽ പൊട്ടാസ്യം കൂടിയ അളവിൽ അടങ്ങിയിരിക്കുന്നു. അതിനാൽ തേങ്ങാവെള്ളം അമിതമായാൽ ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയിലേക്ക് ഇത് നയിച്ചേക്കാം. പൊട്ടാസ്യത്തിന്റെ ഉയർന്ന അളവ് വൃക്ക തകരാറിനും ഹൃദയമിടിപ്പ് ക്രമരഹിതമാകുന്നതിനും കാരണമാകും.
തേങ്ങാവെള്ളത്തിൽ കലോറി കൂടിയ അളവിൽ ഉള്ളതിനാൽ വളരെ കൂടുതലായി ഈ പാനീയം കുടിയ്ക്കുന്നത് ശരിയല്ല. എന്നാൽ, ഫ്രൂട്ട് ജ്യൂസുകളെയും മറ്റ് എനർജി ഡ്രിങ്കുകളെയും അപേക്ഷിച്ച് തേങ്ങാവെള്ളത്തിൽ പഞ്ചസാരയുടെ അളവ് കുറവാണ്.
തേങ്ങാവെള്ളം കൂടുതലായി കുടിയ്ക്കുന്നതിലൂടെ പതിവായി മൂത്രമൊഴിയ്ക്കാനുള്ള തോന്നലുണ്ടാകും. തേങ്ങാവെള്ളത്തിലെ ഡൈയൂററ്റിക് ഗുണങ്ങളാണ് ഇതിന് കാരണമാകുന്നത്.
അധികമായി തെങ്ങാവെള്ളം കുടിയ്ക്കുകയാണെങ്കിൽ അത് ഹൈപ്പർകലേമിയ എന്ന അവസ്ഥയ്ക്കും കാരണമാകും. ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് തേങ്ങാവെള്ളം വർധിപ്പിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
Discussion about this post