ക്രിസ്തീയവിഭാഗങ്ങളിൽ, വിശ്വാസികൾ പാപമോചനമാർഗ്ഗമായി കരുതി അനുഷ്ഠിക്കുന്ന ഒരു മതകർമ്മമാണ് കുമ്പസാരം. അധികാരമുള്ള പുരോഹിതനോടോ ആത്മീയഗുരുവിനോടോ പശ്ചാത്താപത്തോടെ പാപങ്ങൾ ഏറ്റുപറയുന്നതാണ് ഇതിൽ മുഖ്യമായുള്ളത്.മാമോാദീസാ സ്വീകരിക്കുകയും എന്നാൽ പാപം മൂലം ക്രിസ്തുവിൽ നിന്നകലുകയും ചെയ്തവരുടെ മാനസാന്തരത്തിനായാണ് കുമ്പസാരം സ്ഥാപിക്കപ്പെട്ടത്. ആത്മപരിശോധനയിൽ ഓർക്കുന്നതും ഇതുവരെ ഏറ്റുപറയാത്തതുമായ എല്ലാ പാപങ്ങളും കുമ്പസാരത്തിൽ ഏറ്റുപറയണമെന്നാണ് വിശ്വാസം.
എന്നാൽ ഇതിൽ നിന്നൊക്കെ വിഭിന്നമായി കുമ്പസാരം കേൾക്കാൻ യേശുവെത്തിയാലോ? കുമ്പസാരക്കൂട്ടിൽ കർത്താവിന്റെ എഐ രൂപം പാപങ്ങൾ കേട്ട് പരിഹാരം പറയും. സ്വിറ്റ്‌സർലണ്ടിലെ ലൂസേണിലെ സെന്റ് പീറ്റേഴ്‌സ് കത്തോലിക്ക പള്ളിയിലാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്. പത്ത് കല്പനങ്ങൾ ലംഘിച്ച കാര്യങ്ങൾ അനുതാപത്തോടെ പറഞ്ഞാൽ എഐ കർത്താവ് മറുപടിയും തരും.’നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളൊന്നും എഐ ക്രിസ്തുവിനോട് പറയരുത്. അങ്ങനെ പറയുന്നതിന്റെ റിസ്‌ക്കും നിങ്ങൾ സ്വയം ഏറ്റെടുത്തോണം’ എന്ന മുന്നറിയിപ്പ് കുമ്പസാരകൂടിന് മുന്നിൽ പതിച്ചിട്ടുണ്ട്.
തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന അർത്ഥമുള്ള ‘ഡ്യൂസ് ഇൻ മച്ചിന’ Deus in Machina പദ്ധതിയുടെ ഭാഗമായാണ് കുമ്പസാരക്കൂട്ടിൽ എ എ ക്രിസ്തുവിനെ പ്രതിഷ്ഠിച്ചത്. ഹോളോഗ്രാമാ ിട്ടാണ് കുമ്പസാരക്കുട്ടിൽ എഐ യേശുവിനെ ഒരുക്കിയിരിക്കുന്നത്. ആത്മാവിനെ ആശ്വസിപ്പിക്കുന്ന സാരോപദേശങ്ങളും നിർദ്ദേശങ്ങളുമാണ് എഐ യേശു നൽകുക.വിശ്വാസിക്കു മുന്നിലിരിക്കുന്ന പാനൽ ബോർഡിലെ ബട്ടണിൽ വിരലമർത്തിയാൽ യേശുവിന്റെ രൂപം തെളിയും. വിശ്വാസിയുടെ ആവശ്യങ്ങൾ, ആവലാതികൾ എഐ യേശു മനസിലാക്കും. തുടർന്ന് വേദപുസ്തകം അടിസ്ഥാനമാക്കിയുള്ള മറുപടി പറയും. ഉടൻ തന്നെ ഹോളോഗ്രാം രുപത്തിലുള്ള മുഖചലനങ്ങൾ ആനിമേറ്റ് ചെയ്യും.
Discussion about this post