കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളി സിപിഐഎം കുലശേഖരപുരം ലോക്കൽ സമ്മേളനങ്ങളിൽ തെരുവിൽ തമ്മിൽ തല്ലി സിപിഎം പ്രവർത്തകർ. മത്സരത്തെ തുടർന്ന് നിർത്തി വച്ച സിപിഎം കുലശേഖരപുരം സൗത്ത് ലോക്കൽ സമ്മേളനം സംസ്ഥാന കമ്മറ്റിയംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ നടത്തിയപ്പോൾ വീണ്ടും മത്സരമുണ്ടായത്.ലോക്കൽ കമ്മിറ്റി സമ്മേളനത്തിന് എത്തിയ നേതാക്കളെ പ്രവർത്തകർ ഇന്നലെ പൂട്ടിയിട്ടു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദ്, കെ രാജഗോപാൽ എന്നിവരെയാണ് ഒരു വിഭാഗം പ്രവർത്തകർ പൂട്ടിയിട്ടത്. ഇവർ പുറത്തിറങ്ങിയപ്പോൾ വൻ പ്രതിഷേധമാണ് പ്രവർത്തകർ നടത്തിയത്. സംസ്ഥാന നേതാക്കളെ പ്രവർത്തകർ കൂക്കിവിളിച്ചാണ് ഇവിടെ നിന്ന് അയച്ചത്.
തുടർന്ന് സമ്മേളനം രണ്ടാമതും നിർത്തിവയ്‌ക്കേണ്ടി വന്നു. കഴിഞ്ഞ 11 നു നടന്ന ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ 19 പേർ മത്സര രംഗത്ത് എത്തിയതിനെ തുടർന്നു നിർത്തി വച്ച ലോക്കൽ സമ്മേളനമാണ് ഇന്നലെ വീണ്ടും പൂർത്തീകരിക്കാൻ കഴിയാതെ പോയത്. സ്ഥലത്ത് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിലെത്തിയത്.
ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി വനിതാ നേതാക്കൾ അടക്കം രംഗത്തെത്തിയിരുന്നു.സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഒത്തു തീർപ്പു ചർച്ചകൾക്കു നേതൃത്വം നൽകിയെങ്കിലും മത്സരിക്കാൻ ഉറച്ചു നിന്നവർ വഴങ്ങിയില്ല.
Discussion about this post