എറണാകുളം: നീണ്ട 15 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമ ലോകം. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ എന്ന ചിത്രം മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണ്.
ചിത്രത്തില്‍ ജോഡികളായി എത്തുന്ന ശോഭനയുടെയും മോഹന്‍ലാലിന്‍റെയും പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മോഹന്‍ലാല്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ശോഭനയും ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരുന്നു. ‘ചില കഥകൾ തുടരാനുള്ളതാണ്’ എന്നാണ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ശോഭന ഫേസ്ബുക്കില്‍ കുറിച്ചത്.
എവർഗ്രീൻ കോംബോ എന്നും മറ്റും അഭിസംബോധന ചെയ്ത് ഈ പോസ്റ്റര്‍ ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
Discussion about this post