നമ്മുടെ ശീലങ്ങളും പലപ്പോഴും നമ്മുടെ ആരോഗ്യത്തിന്റെ വളർച്ചയെയും സ്ഥിരതയെയും സ്വാധീനിക്കാറുണ്ട്. ജീവിതത്തിൽ വരുത്തുന്നതും പിന്തുടരുന്നതുമായ നല്ല ശീലങ്ങൾ നമുക്ക് ആരോഗ്യപൂർണമായ ജീവിതം പ്രദാനം ചെയ്യുന്നു. പ്രത്യേകിച്ച് ചിലവൊന്നും ഇല്ലാതെ തന്നെ നമുക്ക് പിന്തുടരാവുന്ന ഒരു ശീലമാണ് വെറും വയറ്റിൽ കറിവേപ്പില കഴിക്കുക എന്നത്. വെറും വയറ്റിൽ എന്ത് കഴിച്ചാലും ശരീരത്തിൽ പിടിക്കും എന്നുള്ളത് കൊണ്ട് കറിവേപ്പിലയുടെ നാനാഗുണങ്ങൾ വേഗത്തിൽ എത്തും.
ആയുർവേദ പ്രകാരം രാവിലെ വെറും വയറ്റിൽ ഒരു പിടി കറിവേപ്പില കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യ പ്രശ്നങ്ങൾക്കു നല്ലൊരു പരിഹാരമാണത്രേ. രാവിലെ വെറും വയറ്റിൽ അൽപം കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുറച്ച് നാരങ്ങ നീരും തേനും മിക്സ് ചെയ്ത് കഴിക്കുന്നത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പ്രത്യേകിച്ച് മുതിർന്നവരിലും കുട്ടികളിലും കാണപ്പെടുന്ന ദഹനപ്രശ്‌നങ്ങൾക്ക് ഏറെ ഗുണകരമാണ് കറിവേപ്പിലയിട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നത്. അസിഡിറ്റി പോലെയുള്ള അവസ്ഥകളെ ഇല്ലാതാക്കുന്നതിന് ഈ ശീലം നമ്മളെ സഹായിക്കുന്നു.
ആൻറി ഓക്‌സിഡൻറുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയ കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കറിവേപ്പില തലമുടിയെ ശക്തവും ആരോഗ്യകരവുമാക്കുകയും ചെയ്യുന്നു. കറിവേപ്പിലയിൽ അടങ്ങിയ വിറ്റാമിൻ ബിയും മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും മുടിയുടെ അകാല നരയെ തടയുകയും ചെയ്യും.വിറ്റാമിൻ എ യുടെ കലവറയാണ് കറിവേപ്പില. ദിവസേന കറിവേപ്പിലയിട്ടെ വെള്ളം കുടിക്കുന്നത് കാഴ്ച്ച ശക്തി വർധിപ്പിക്കാനും സഹായിക്കും. ആൻറി ഓക്‌സിഡൻറുകൾ ധാരാളം അടങ്ങിയ കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.
കറിവേപ്പിലയിൽ ദഹന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനക്കേടും വയറിലെ അസ്വസ്ഥതയും തടയുന്നു. കറിവേപ്പില വെള്ളം കുടിക്കുന്നത് മലവിസർജ്ജനം ക്രമീകരിക്കാൻ സഹായിക്കുന്നു. കൊഴുപ്പ് കുറയ്ക്കാൻ കറിവേപ്പില സഹായിക്കുന്നു. അവയിൽ ബയോ ആക്റ്റീവ് സംയുക്തങ്ങളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. വണ്ണം കുറയ്ക്കാൻ പെടാപാട് പെടുന്നവർക്ക് കറിവേപ്പില വെള്ളം സേവിക്കുന്നത് ഗുണം ചെയ്‌തേക്കും.
കറിവേപ്പില വെള്ളം കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കുകയും ഇരുമ്പിന്റെ അപര്യാപ്തത കുറയ്ക്കുകയും ചെയ്യുന്നു. എൽ ഡി എൽ, ( മോശം കൊളസ്‌ട്രോൾ അളവ് ) കുറയ്ക്കാൻ സഹായിക്കുന്ന അവശ്യ വിറ്റാമിനുകൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്.
Discussion about this post