മലയാള സിനിമയിൽ തന്റെ കഥാപാത്രങ്ങളെ കൊണ്ട് ഇന്നും ജീവിച്ചിരിക്കുന്ന നടനാണ് തിലകൻ. അത്രയ്ക്കുണ്ട് അദ്ദേഹം മലയാളത്തില്‍ സിനിമക്ക് വേണ്ടി നല്‍കിയിട്ടുള്ള ഓരോ കഥാപാത്രങ്ങളും. തന്റെ അഭിപ്രായങ്ങള്‍ കൊണ്ട് പലപ്പോഴും പലരിലും നിന്നും ശത്രുതയും അദ്ദേഹത്തിന് നേടി എടുക്കേണ്ടി വന്നിട്ടുണ്ട്.
അദ്ദേഹവും മമ്മൂട്ടിയും തമ്മിൽ പിണക്കത്തിലാണെന്ന തരത്തിലുള്ള ചർച്ചകൾ പലപ്പോഴും വന്നിട്ടുണ്ട്. എന്നാൽ അവർ തമ്മിൽ ശത്രുതയോ പ്രശ്നമോ ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് തിലകന്റെ മകനും നടനുമായ ഷോബി തിലകൻ.
“എല്ലാവരും പറയുന്നത് പോലെ മമ്മൂട്ടിയും തന്റെ അച്ചനും തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്ന് ഷോബി പറയുന്നു. അവർ തമ്മില്‍ ഒരു ശത്രുതയുമില്ല. അതൊക്കെ വേറെ ആളുകൾ ഉണ്ടാക്കിയെടുക്കുന്നതാണ്. അവർ തമ്മിൽ സൗന്ദര്യ പിണക്കം ഉണ്ട്. അതില്ലാത്ത ആരാണ് ഉള്ളത്. സ്നേഹം ഉള്ളിടത്തെ പിണക്കം ഉണ്ടാകൂ. താന്‍ മനസിലാക്കുന്നത് മമ്മൂക്കയും അച്ഛനും തമ്മിൽ വളരെ നല്ല ആത്മബന്ധം ആയിരുന്നു എന്നാണ്. ആ സ്നേഹം ഉള്ളത് കൊണ്ടായിരുന്നു അവർ തമ്മിൽ ഇടയ്ക്ക് വഴക്കുണ്ടായിരുന്നത് എന്നും
‘അച്ഛൻ ആശുപത്രിയിൽ കിടന്ന സമയത്ത്. മുപ്പത്ത് മൂന്ന് ദിവസം കിംസ് ആശുപത്രിയിൽ കിടന്നിട്ടാണ് അദ്ദേഹം നമ്മളെ വിട്ടുപോയത്. ആശുപത്രിയിൽ കിടക്കുമ്പോൾ അച്ഛനെ കാണാൻ ഒരുപാട് പേര് വന്നിരുന്നു. അതിലൊന്ന് മമ്മൂക്കയും ദുൽഖറുമാണ്. പക്ഷേ അവർക്ക് അച്ഛനെ കാണാൻ സാധിച്ചില്ല. ഡോക്ടറെ മമ്മൂക്ക കണ്ടു. അദ്ദേഹം അന്ന് ഡോക്ടറോട് പറഞ്ഞ വാക്കുകൾ ഇന്നും എന്റെ ഓർമയിലുണ്ട്. ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ടൊരാളാണ്. അതുപോലെ തന്നെ ഞങ്ങൾക്കിങ്ങ് തരണം എന്നാണ് മമ്മൂക്ക പറഞ്ഞത്. ഞാനത് കേട്ടതുമാണ്’ ഷോബി കൂട്ടിച്ചേര്‍ത്തു.
Discussion about this post