ഇന്ത്യൻ സിനിമയിൽ ഏറ്റവും ജനപ്രീതിയുള്ള 10 നടന്മാരുടെ പട്ടിക പുറത്ത് വിട്ട് പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്‌സ് മീഡിയ. നവംബർ മാസത്തെ വിലയിരുത്തൽ അനുസരിച്ചുള്ള പട്ടികയാണ് എത്തിയിരിക്കുന്നത്. ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് പ്രഭാസ് ആണ്. രണ്ടാം സ്ഥാനത്തുള്ളത് വിജയ് ആണ്. ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് അല്ലു അർജുൻ ആണ്.
ഒക്ടോബറിലെ ലിസ്റ്റ് പരിഗണിക്കുമ്പോൾ ഈ മാസം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് അല്ലു അർജുൻ ആണ്. ഒക്ടോബറിലെ ലിസ്റ്റിൽ ആറാം സ്ഥാനത്തുണ്ടായിരുന്ന അല്ലു അർജുൻ ആണ് ഇപ്പോൾ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. പുഷ്പ 2 ന്റെ റിലീസും വിജയവുമാണ് അല്ലു അർജുനെ ഈ മാസം തുണച്ചത്.
ലിസ്റ്റിൽ നാലാം സ്ഥാനത്ത് ഷാരൂഖ് ഖാനും അഞ്ചും ആറും സ്ഥാനത്ത് ജൂനിയർ എൻടിആറും അജിത്ത് കുമാറും. ഏഴാം സ്ഥാനത്ത് മഹേഷ് ബാബും എട്ടാം സ്ഥാനത്ത് സൂര്യയും രാം ചരൺ ഒൻപതാം സ്ഥാനത്തുമുണ്ട്. ഒക്‌ടോബറിലെ ലിസ്റ്റിൽ ഇല്ലാതിരുന്ന അക്ഷയ് കുമാർ ഇപ്പോൾ പത്താം സ്ഥാനത്തുണ്ട്.
എന്നാൽ, ഒക്‌ടോബറിലെ ലിസ്റ്റിൽ പത്താം സ്ഥാനം സൽമാൻ ഖാൻ ആയിരുന്നു. എന്നാൽ, ഈ മാസത്തെ ലിസ്റ്റിൽ താരം പുറത്തായിരിക്കുകയാണ്. ഈ സ്ഥാനത്തേക്കാണ് അക്ഷയ് കുമാർ എത്തിയത്.
Discussion about this post