മോഹൻലാലിനെ പോല ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ് നടന്റെ കുടുംബവും. താരകുടുംബത്തിന്റെ വിശേഷങ്ങളറിയാൻ മലയാളികൾക്ക് ഏറെ താത്പര്യവുമാണ്. പിതാവിന്റെ പാത പിന്തുർന്ന് സിനിമയിൽ എത്തിയെങ്കിലും മകന് ഒരുപാട് സിനിമകൾ ഒന്നും ചെയ്യാൻ താത്പര്യമില്ലെന്നും അവൻ ജീവിതം ആഘോഷിക്കുകയാണെന്നും മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു. വളരെ ചുരുക്കം സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും താരപുത്രന് ആരാധകരേറെയാണ്.
ഇപ്പോഴിതാ മക്കളായ പ്രണവിനെയും വിസ്മയെയും കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ദേയമാകുന്നത്. പ്രണവ് തുടർച്ചയായി സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ആളല്ല എന്നാണ് മോഹൻലാൽ മകനെ കുറിച്ച് പറഞ്ഞത്. വളരെ മിതമായി സിനിമ ചെയ്യുന്ന ആളാണ് അവൻ. ഉപദേ
ശം നൽകുന്നതിൽ താൻ വിശ്വസിക്കുന്നില്ല. ഉപദേശം നൽകുന്നത് അത്രയ്ക്ക് എളുപ്പമുള്ള കാര്യമല്ല. അങ്ങനെ ഉപദേശം നൽകാൻ മാത്രം വലിയ ആളുമല്ല താൻ. തന്റെ രണ്ട് മക്കളും അവരുടെ ജീവിതം ആസ്വദിക്കുകയാണ്. അതിനുള്ള എല്ലാ സ്വാതന്ത്ര്യവും അവർക്കുണ്ട് ആ സ്വാതന്ത്ര്യം അവർ ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു.
മോഹൻലാലിന്റെ രണ്ട് മക്കളും താരപുത്ര പദവിയിൽ ജീവിക്കാൻ ആഗ്രഹമില്ലാത്തവരാണ്. ഒരാൾ യാത്രകളും സിനിമയുമായി ജീവിതം ആസ്വദിക്കുമ്പോൾ, വിസ്മയ ചേട്ടനെയും അച്ഛനെയും പോലെ സിനിമയെ തിരഞ്ഞെടുത്തിട്ടില്ല. എഴുത്തിന്റെയും വായനയുടെയും ലോകത്താണ് വിസ്മയ. അതിനൊപ്പം ചേട്ടന്റെയും സുഹൃത്തിന്റെയും ഒപ്പം യാത്രകളും നടത്താറുണ്ട്. അച്ഛനെയും ചേട്ടനെയും പോലെ തന്നെ ആയോധനകലകളോടും താത്പര്യമുള്ള വിസ്മയ തായ് മാഷ്യൽ ആർട്ട്‌സും പഠിച്ചിട്ടുണ്ട്.
Discussion about this post