ഇറച്ചിയെക്കാളും മുട്ടയെക്കാളും കൂടുതൽ പേർക്കും ഇഷ്ടം മീൻ ആയിരിക്കും. അതുകൊണ്ട് തന്നെ ഭൂരിഭാഗം വീടുകളിലും നിത്യവും മീനും ഉണ്ടായിരിക്കും. എന്നാൽ അമോണിയ പോലുള്ള രാസവസ്തുക്കൾ ചേർക്കുന്നുവെന്ന വാർത്ത പലരെയും നിത്യേനയുള്ള മീനുപയോഗത്തിൽ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ടാകാം.
പിടിച്ച് കഴിഞ്ഞാൽ വളരെ വേഗം തന്നെ കേടായി പോകുന്ന ഒന്നാണ് മീൻ. അതുകൊണ്ട് തന്നെ ഐസിലാണ് മീൻ സൂക്ഷിക്കാറ്. എന്നാൽ ദീർഘനേരം ഐസിൽ മീനുകൾ സൂക്ഷിക്കാൻ സാധിക്കില്ല. അപ്പോഴാണ് രാസവസ്തുക്കൾ ഉപയോഗിക്കുന്നത്. മീൻ ലഭിക്കാത്ത മേഖലകളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്. രാസവസ്തുക്കൾ ചേർത്ത മത്സ്യം തുടർച്ചയായി കഴിച്ചാൽ വലിയ ആരോഗ്യപ്രശ്‌നങ്ങൾ ആയിരിക്കും അനുഭവപ്പെടുക.
കാഴ്ചയിൽ ഫ്രഷ് ആണെന്ന് തോന്നിയ്ക്കുമെങ്കിലും നമുക്ക് മുൻപിൽ എത്തുന്ന എല്ലാ മീനുകളും അത്ര ഫ്രഷ് അല്ലെന്നതാണ് വാസ്തവം. രണ്ട് മൂന്നോ ദിവസങ്ങൾക്ക് മുൻപ് പിടിച്ച മീനായിരിക്കാം ഇത്. രാസവസ്തുക്കൾ ചേർക്കുന്നതിനാൽ ഫ്രഷ് ആയി തോന്നുകയാണ് എന്ന് മാത്രം. ഇനി ഫ്രഷല്ലാത്ത മീൻ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം. ഇതിനായി മൂന്ന് വഴികൾ ഉണ്ട്.
വിരൽ കൊണ്ട് അമർത്തി നോക്കുകയാണ് ഇതിൽ ആദ്യത്തേത്. ആദ്യം മീൻ എടുത്ത് ഉള്ളംകയ്യിൽ വയ്ക്കുക. ഇതിന് ശേഷം മീനിന് മുകളിൽ നന്നായി അമർത്തി നോക്കാം. അമർത്തുമ്പോൾ കുഴിഞ്ഞ് പോകും. വിരൽ മാറ്റുമ്പോൾ കുഴിഞ്ഞ ഭാഗം സാധാരണ നിലയിലേക്ക് വരുന്നുണ്ട് എങ്കിൽ അതിനർത്ഥം മീൻ നല്ലതാണ് എന്നാണ്.
മീനുകളുടെ ചെകിള പൊക്കി നോക്കുകയാണ് അടുത്ത വഴി. ചെകിള പൊക്കി നോക്കുമ്പോൾ ആ ഭാഗം നല്ല ചുവന്നാണ് ഇരിക്കുന്നത് എങ്കിൽ അതിനർത്ഥം മീൻ നല്ലതാണ് എന്നാണ്. എന്നാൽ ചില വ്യാപാരികൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ചെകിളയുടെ ഭാഗത്ത് ചുവന്ന നിറമോ കുങ്കുമമോ തേയ്ക്കാറുണ്ട്. ഇങ്ങനെ സംശയം തോന്നിയാൽ വിരൽ കൊണ്ട് ഉരച്ച് നോക്കാം.
മീനുകളുടെ ശരീരത്തിന് തിളക്കമുള്ളതായി എല്ലാവർക്കും അറിയാം. ഫ്രഷായ മീനിൽ ഇത് കാണാം. അല്ലാത്ത മീൻ തിളക്കം മങ്ങി വെളുത്ത നിറത്തിൽ ആയിരിക്കും കാണപ്പെടുക.
Discussion about this post