എറണാകുളം: റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം മാർകോ. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോൾ 79 കോടിയോളം രൂപയാണ് കേരളത്തിൽ നിന്നു മാത്രം സ്വന്തമാക്കിയിരിക്കുന്നത്. അന്യഭാഷകളിലും വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ആഗോള ബോക്‌സ് ഓഫീസിലും പടം ഹിറ്റാണ്. കഴിഞ്ഞ മാസം 20 നാണ് മാർകോ റിലീസ് ചെയ്തത്.
സിനിമ പുറത്തിറങ്ങി 14ാം ദിനം 75 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്കിൽ നിന്നാണ് ഏറ്റവും കൂടുതൽ നേട്ടം മാർകോ സ്വന്തമാക്കിയിരിക്കുന്നത്. 84 ലക്ഷം രൂപ ചിത്രത്തിന് ലഭിച്ചു. ഹിന്ദിയിൽ 72 ലക്ഷമാണ് കളക്ഷൻ. ആകെ മൊത്തം 2.45 കോടി രൂപയാണ് മാർകോ ഒറ്റ ദിവസം കൊണ്ട് സ്വന്തമാക്കിയിരിക്കുന്നത്. വരും നാളുകളിലും ഈ കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷ. അങ്ങനെ എങ്കിൽ ചിത്രം 100 കോടി ക്ലബ്ബിൽ കയറും. ആഗോള തലത്തിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ കയറാനാണ് സാദ്ധ്യത.
ബേബി ജോൺ ഉൾപ്പെടെ മുൻനിര നായകന്മാരുടെ ചിത്രങ്ങളെ തള്ളിക്കൊണ്ടാണ് മാർകോ ഹിന്ദിയിൽ കുതിപ്പ് തുടരുന്നത്. ചിത്രം ഇന്ന് തമിഴ് നാട്ടിസൽ റിലീസ് ചെയ്തു കഴിഞ്ഞു. ഇവിടെ നിന്നും സമാനമായ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്.
ഉണ്ണി മുകുന്ദൻ നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനിയാണ്. തിരക്കഥയും അദ്ദേഹം തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ സിദ്ദിഖ്, ജഗദീഷ്, തുടങ്ങി വൻ താര നിരതന്നെ അണിനിരക്കുന്നുണ്ട്.
Discussion about this post