തൃശൂർ: ചിൽഡ്രൻസ് ഹോമിൽ കുട്ടിയെ തലക്ക് അടിച്ചുകൊന്നു. തൃശൂർ ഇരിങ്ങാലക്കുട, രാമവർമപുരത്തെ സർക്കാർ ചിൽഡ്രൺസ് ഹോമിലാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് (17) കൊല്ലപ്പെട്ടത്. സഹഅന്തേവാസിയാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. രാവിലെ ആറരയോട് കൂടിയാണ് ഞെട്ടിക്കുന്ന സംഭവം.
ചിൽഡ്രൻസ് ഹോമിലെ അന്തേവാസികളായ ഇരുവരും തമ്മിൽ ഇന്നലെ രാത്രി വലിയ തർക്കവും വെല്ലുവിളിയും ഉണ്ടായിരുന്നു. പുലർച്ചെ വീണ്ടും തർക്കത്തിൽ ഏർപ്പെടുകയും 16 വയസ്സുകാരൻ അഭിഷേകിനെ കൊലപ്പെടുത്തുകയുമായിരുന്നു. അഭിഷേകിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ തൃശൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ഉന്നത ഉദ്യോഗസ്ഥരടക്കം ചിൽഡ്രൺസ് ഹോമിലെത്തി പരിശോധന തുടങ്ങി. നിലവിൽ കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post