ആലപ്പുഴ: മോഹൻലാൽ മികച്ച അഭിനേതാവ് ആണെന്ന് തികലൻ പറഞ്ഞിരുന്നതായി സംവിധായകൻ ആലപ്പി അഷ്‌റഫ്. പക്ഷെ അദ്ദേഹം അദ്ദേഹത്തിന് ചുറ്റുമുള്ള ഉപഗ്രഹങ്ങളെ മാറ്റി നിർത്തണം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ സർവ്വനാശം ആയിരിക്കും എന്നും തിലകൻ പറഞ്ഞതായി ആലപ്പി അഷ്‌റഫ് പറഞ്ഞു.
അമ്മയിൽ എന്തിനാണ് ക്രിക്കറ്റ് കളി. മോഹൻലാലിന് സച്ചിൻ ആകാൻ കഴിയില്ല. മോഹൻലാലിന്റെ തൊഴിൽ സിനിമാ അഭിനയം ആണ്. അത് അദ്ദേഹത്തിന് നന്നായി ചെയ്യാൻ കഴിയുന്നുമുണ്ട്. നെടുമുടി വേണു ആട്ടിൻ തോലണിഞ്ഞ ചെന്നായ ആണെന്ന് ആയിരുന്നു അദ്ദേഹം പറഞ്ഞത്. ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിൽ ഉദയവർമ്മ തമ്പുരാൻ ആയി അഭിനയിക്കാൻ തിലകൻ അഡ്വാൻസ് വാങ്ങിയിരുന്നു. എന്നാൽ ആ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്നാണ് തിലകൻ പറഞ്ഞത്. അദ്ദേഹത്തോട് അവജ്ഞയാണെന്നും തിലകൻ പറഞ്ഞിരുന്നു.
നടൻ ദിലീപ് കൊടും വിഷം ആണെന്നും അവനെ സൂക്ഷിക്കണം എന്നും തിലകൻ മുന്നറിയിപ്പ് നൽകിയിരുന്നു. തിലകൻ ദൈവ വിശ്വാസി അല്ലായിരുന്നു. തിലകനെ മലയാള സിനിമാ നന്നായി വേദനിപ്പിച്ചു. സ്ഫടികത്തിലെ ചാക്കോ മാഷും പെരുന്തച്ചനും തുടങ്ങി ഉസ്താദ് ഹോട്ടലിലെ ഉപ്പുപ്പവരെയുള്ള കഥാപാത്രങ്ങളിലൂടെ തിലകൻ മലയാളികളുടെ മനസിൽ ഇന്നും ഇടം നേടിയിരിക്കുകയാണെന്നും ആലപ്പി അഷ്‌റഫ് കൂട്ടിച്ചേർത്തു.
Discussion about this post