തിരുവനന്തപുരം : വയനാട്ടിൽ ജനങ്ങൾ കടുവാ ഭീതിയിൽ കഴിയുന്നതിനിടെ കോഴിക്കോട് നടന്നഫാഷൻ ഷോയിൽ പാട്ടു പാടിയ സംഭവത്തിൽ വിശദീകരണവുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ. വിമർശനം ഉയർന്നപ്പോൾ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് തോന്നിയെന്നും ഇനി അക്കാര്യങ്ങളിൽശ്രദ്ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ പ്രത്യേകമായി ശ്രദ്ധിക്കാം. പൊതുപ്രവർത്തകൻ എന്നനിലയിൽ അത്തരം നിരീക്ഷണങ്ങളെ ഗൗരവത്തോടെ കാണും. തിരുത്താനുണ്ടെങ്കിൽ തിരുത്തും. തിരുത്തുന്നത് നല്ലതാണെന്നാണ് വിശ്വസിക്കുന്നത്. വന്യജീവി ആക്രമണങ്ങൾ നേരിടുന്നതിൽവകുപ്പുകളിൽ ഏകോപന കുറവില്ലെന്നും മന്ത്രി പറഞ്ഞു.
വയനാട് പഞ്ചാരക്കൊല്ലിയിൽനരഭോജി കടുവയെ പിടികൂടാൻ വനംവകുപ്പും പോലീസും രാപകൽഇല്ലാതെ നെട്ടോട്ടം ഓടുമ്പോൾ ആണ് അവിടെ എത്താതെ കോഴിക്കോട്ട് ഫാഷൻ ഷോയിൽ പാട്ടുപാടിവനംവകുപ്പ് മന്ത്രി എ.കെശശീന്ദ്രൻ ആഘോഷിച്ചത്.
നടൻ ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഫ്രീഡം ഫാഷൻ ഫ്യൂഷൻ മെഗാ മ്യൂസിക്കൽപ്രോഗാംകോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ ഉദ്ഘാടനം ചെയ്താണ് മന്ത്രി പാട്ടുപാടിയത്. വനംവകുപ്പ്മന്ത്രി പ്രദേശത്ത് എത്താത്തതിൽ ജനങ്ങൾ കടുത്ത പ്രതിഷേധംഉയർത്തുന്നതിനിടെയാണ്മന്ത്രിയുടെ പാട്ട് പാടി ആഘോഷം.
Discussion about this post