മിക്ക അടുക്കളത്തോട്ടങ്ങളിലും സുലഭമായി കാണുന്ന പച്ചക്കറിയാണ് വഴുതന.വിറ്റാമിന്‍ സി, കെ, ബി, പൊട്ടാസ്യം, കോപ്പര്‍, കാത്സ്യം, ഫൈബര്‍ തുടങ്ങീ പോഷകങ്ങളൂം ധാതുക്കളും വഴുതനയിൽധാരാളം അടങ്ങിയിട്ടുണ്ട്. ആൻ്റി ഓക്‌സിഡന്റ് , ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുടെ മികച്ചസ്രോതസ് കൂടിയാണിത്.
എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും വിളർച്ച തടയാനും ശരീരഭാരം കുറയ്ക്കാനും പതിവായിവഴുതിന കഴിക്കുന്നത് നല്ലതാണ്. ചർമ്മത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ മൂലമുണ്ടാകുന്ന ചർമ്മ പ്രശ്‌നങ്ങൾ തടയാനും വഴുതിനസഹായിക്കും.
വഴുതനങ്ങ നാരുകളുടെ നല്ലൊരു ഉറവിടമാണ്. ഫൈബർ കൊഴുപ്പ് ആഗിരണം കുറയ്ക്കുകയുംശരീരഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. സ്ഥിരമായി വഴുതന കഴിക്കുന്നത്രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
വഴുതനയിൽ ഇരുമ്പിന്റെ സാന്നിധ്യം ധാരാളമായുണ്ട് . അതിനാല്‍ വിളര്‍ച്ചയെ തടയാന്‍ ഇവഡയറ്റില്‍ ഉള്‍പ്പെടുത്താം. കാർബോഹൈഡ്രേറ്റും കാലറിയും കുറവായതിനാൽ, വഴുതനഉപഭോഗത്തിലൂടെ ശരീരഭാരം കുറയ്ക്കാൻ എളുപ്പമാണ്. മാത്രമല്ല, ഇതിലെ ഉയർന്ന ഫൈബർഉള്ളടക്കം നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കുന്നു.
വഴുതനങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻസ് എന്ന പിഗ്മെന്റ് ഹൃദയത്തിന്റെപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ‘മോശം’ എൽഡിഎൽ കൊളസ്ട്രോൾകുറയ്‌ക്കാനും ‘നല്ല’ എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.
Discussion about this post