കൊച്ചി: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ. വർഷങ്ങൾക്ക് മുൻപ് ഇതേ കൂട്ടുകെട്ടിൽ ഇറങ്ങിയ ലൂസിഫർ ചിത്രത്തിന്റെ രണ്ടാംഭാഗമാണിത്. കഴിഞ്ഞ ദിവസമിറങ്ങിയ ചിത്രത്തിന്റെ ടീസറിനും നല്ല പ്രേക്ഷകപ്രതികരണമാണ് ലഭിക്കുന്നത്.
ടീസർ റീലീസിന് പിന്നാലെ മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും പഴയ പല ഇന്റർവ്യൂകളും ചർച്ചയാവുന്നുണ്ട്. സംവിധായകൻ എന്ന നിലയിൽ വളരെ കമ്മിറ്റഡ് ആയിട്ടുള്ള ആളാണ് പൃഥ്വി. അദ്ദേഹം ഉദ്ദേശിക്കുന്നത് കിട്ടുന്നത് വരെ ചോദിച്ചുകൊണ്ടേയിരിക്കും. അവിടെ ഈഗോയ്ക്ക് സ്ഥാനമില്ലെന്നും, സ്വയം അടിയറവ് പറയേണ്ടി വരുമെന്നും മോഹൻലാൽ പറയുന്നു.
അമേസിംഗ് ആയ സംവിധായകനാണ് പൃഥ്വിരാജ്. ലെൻസിംഗ് മുതൽ സിനിമയ്ക്ക് വേണ്ട ഓരോ എക്യുപ്‌മെന്റ്‌സിനെ കുറിച്ചും അയാൾക്ക് വ്യക്തമായ ധാരണയുണ്ട്. അതിനേക്കാളുപരി അയാളുടെ നടനെ കുറിച്ച് കൃത്യമായ അവബോധവും സംവിധായകനെന്ന നിലയിൽ പൃഥ്വിക്കുണ്ടെന്ന് മോഹൻലാൽ പറയുന്നു.ഒരുപാട് സംവിധായകരുടെ കൂടെ ഞാൻ ജോലി ചെയ്തിട്ടുണ്ട്. സിനിമ മാറുകയാണ്. ആ സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിക്കാൻ ഇദ്ദേഹത്തിന് സാധിക്കുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. പൃഥ്വിരാജ് ക്രൂരനായ സംവിധായകനാണ്
ഉദ്ദേശിക്കുന്നത് കിട്ടുന്നത് വരെ അയാൾ നമ്മിൽ നിന്ന് അത് ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. അദ്ദേഹത്തിന്റെ കമ്മിറ്റ്‌മെന്റ് ആണ് അത് സൂചിപ്പിക്കുന്നത്. കുറച്ചു പ്രയാസമുള്ള കാര്യമാണ് പൃഥ്വിരാജുമായി വർക്ക് ചെയ്യുന്നത്. നമ്മൾ സ്വയം അടിയറവ് പറയേണ്ടി വരും. അവിടെ ഈഗോയൊന്നും വച്ചിട്ട് കാര്യമില്ല. അയാളുടെ കഥാപാത്രത്തിന് എന്താണോ വേണ്ടത് അത് കിട്ടുന്നത് വരെ അദ്ദേഹം ചോദിച്ചുകൊണ്ടേയിരിക്കും. കാരണം ആ സിനിമ മുഴുവൻ അയാളുടെ ശിരസിലാണ്. അത് പാളിപ്പോകാൻ പൃഥ്വിരാജ് അനുവദിക്കില്ലെന്നാണ് മോഹൻലാൽ പറയുന്നത്.
Discussion about this post