2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ പഞ്ചാബ് കിംഗ്‌സിനായി ഇടംകൈയ്യൻ സ്പിൻ ബോളിങ്ങിലൂടെ ശ്രദ്ധേയനായ ഹർപ്രീത് ബ്രാർ, ജൂലൈ 2 ന് എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് മുന്നോടിയായി ബർമിംഗ്ഹാമിൽ നടന്ന ഇന്ത്യയുടെ പരിശീലന സെഷനിൽ പങ്കെടുത്തു.
29 വയസ്സുള്ള താരത്തെ ഗസ്റ്റ് നെറ്റ് ബൗളറായാണ് ടീമിൽ ഉൾപ്പെടുത്തിയത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ആവശ്യപ്രകാരമാണ് ഇത്തരത്തിൽ ഉള്ള ഒരു ഉൾപ്പെടുത്താൻ ടീം നടത്തിയത്. കഴിഞ്ഞ ദിവസം ബ്രാർ നെറ്റ്സിനിടെ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് നേരെ പന്തെറിയുന്നത് കണ്ടതോടെയാണ് ചർച്ചകൾ ആരംഭിച്ചത്. അനൗദ്യോഗിക പരിശീലന വേഷം ധരിച്ചിരുന്ന അദ്ദേഹം ഔദ്യോഗിക ടീമിന്റെ ഭാഗമല്ലെന്നും പരിശീലന ആവശ്യങ്ങൾക്കായി വന്നത് ആണെന്നും പെട്ടെന്ന് വ്യക്തമായി. ഇത് വരാനിരിക്കുന്ന ടെസ്റ്റിനുള്ള ഇന്ത്യയുടെ സ്പിൻ തന്ത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് കാരണമായി, പ്രത്യേകിച്ച് ഹെഡിംഗ്ലിയിലെ തോൽവിക്ക് ശേഷം.
ബ്രാറിനൊപ്പം, ചണ്ഡീഗഢ് പേസർ ജഗ്ജിത് സിംഗ് സന്ധു അതിഥി ബൗളറായി ഇന്ത്യയുടെ നെറ്റ്സിൽ ചേർന്നു. വരാനിരിക്കുന്ന ടെസ്റ്റിനുള്ള തയ്യാറെടുപ്പിൽ ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഇത് എടുത്തുകാണിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെഷനിൽ നിന്നുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തു, അതിൽ ബ്രാർ താൻ ഇപ്പോൾ തന്റെ ഭാര്യയുടെ ജന്മനാടായ സ്വിൻഡനിലാണെന്ന് പരാമർശിച്ചു.
“എന്റെ ഭാര്യ സ്വിൻഡനിൽ നിന്നുള്ളയാളാണ്, അത് ബർമിംഗ്ഹാമിൽ നിന്ന് 1 മുതൽ 1.5 മണിക്കൂർ ഡ്രൈവ് മാത്രം അകലെയാണ്. ഞാൻ നായകനുമായി (ഗിൽ) സംസാരിച്ചുകൊണ്ടിരുന്നു, അദ്ദേഹം ഇന്നലെ എനിക്ക് സന്ദേശം അയച്ചു. അതിനാൽ, ഞാൻ ബർമിംഗ്ഹാമിലേക്ക് എത്തി പരിശീലനത്തിൽ ചേരാൻ തീരുമാനിച്ചു,” ബ്രാർ ബിസിസിഐ വീഡിയോയിൽ വിശദീകരിച്ചു.
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന് മുമ്പ് ഇന്ത്യയുടെ ബൗളിംഗ് ആക്രമണം വിമർശനത്തിന് വിധേയമായിരുന്നു. ലീഡ്സിൽ അഞ്ച് വിക്കറ്റുകൾ നേടിയ ബുംറ, രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 371 റൺസ് പിന്തുടർന്നപ്പോൾ വിക്കറ്റ് എടുക്കാൻ മറന്നു. ബുംറയെ കൂടാതെയുള്ള പേസ് ആക്രമണത്തിനും സ്ഥിരതയില്ലായിരുന്നു, രണ്ട് ഇന്നിംഗ്സുകളിലും ജഡേജ ആകട്ടെ ഒരു വിക്കറ്റ് മാത്രമേ നേടിയുള്ളൂ.
Harpreet Brar has been spotted at the Indian nets at Edgbaston today… pic.twitter.com/CIcOWZPybQ
— Sandipan Banerjee (@im_sandipan) June 28, 2025
Discussion about this post