ഓഗസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശിലേക്ക് മൾട്ടി-ഫോർമാറ്റ് പരമ്പരയ്ക്കായി പോകും എന്നത് ആയിരുന്നു വിചാരിച്ചിരുന്നത്. 2025 ലെ വിജയകരമായ ചാമ്പ്യൻസ് ട്രോഫി പര്യടനത്തിന് ശേഷം ഇന്ത്യയുടെ ആദ്യ വൈറ്റ്-ബോൾ അസൈൻമെന്റായിരുന്നു ഈ പരമ്പര. എന്നിരുന്നാലും, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം രണ്ട് സർക്കാരുകൾക്കിടയിലും വർദ്ധിച്ചുവരുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ പരമ്പര റദ്ദാക്കുമെന്ന് പറയുന്നു.
ആതിഥേയ രാജ്യമായ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പരമ്പരയുടെ മാധ്യമ, സംപ്രേഷണ അവകാശങ്ങളുടെ വിൽപ്പനയും ഇതിനാൽ തന്നെ നിർത്തിവച്ചിരിക്കുന്നു. എന്നിരുന്നാലും, പരമ്പര പിന്നീട് നടത്തുകയാണെങ്കിൽ ഇന്ത്യ കളിക്കുമ്പോൾ മാധ്യമ, സംപ്രേഷണ അവകാശങ്ങളുടെ വിൽപ്പന വിറ്റുപോകാൻ നിലവിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്ന് ബംഗ്ലാദേശ് ബോർഡിന് നന്നായി അറിയാം.
ബംഗ്ലാദേശ് ബോർഡ് പറയുന്നത് ഇങ്ങനെ:
“ഞങ്ങൾ തമ്മിൽ( ബോർഡുകൾ) ഉള്ള സംസാരം തുടരും. നിലവിൽ മാധ്യമ, സംപ്രേഷണ അവകാശങ്ങളുടെ വിൽപ്പന സംബന്ധിച്ച് ആശങ്ക ഒന്നും ഇല്ല. ആ ചർച്ചകൾ ഒകെ പിന്നീട് നടക്കും ” ബിസിബി ഉദ്യോഗസ്ഥർ പറഞ്ഞതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു.
“ഇന്ത്യ പരമ്പരയുടെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഓഗസ്റ്റിൽവരാൻ പ്രയാസമാണെന്ന് അവർ (ബിസിസിഐ) പറഞ്ഞു. എന്തായാലും നിലവിൽ ഇന്ത്യ എപ്പോൾ വരുമെന്ന് പറയാൻ കഴിയില്ല. അവർ വരാൻ തയാറെന്ന് പറയുന്ന സമയത്ത് ഞങ്ങൾ ഫ്രീ ആകണം എന്നില്ലല്ലോ” ബോർഡിലെ ഉദ്യോഗസ്ഥൻ തുടർന്നു പറഞ്ഞു.
അതേസമയം മൂന്ന് ഏകദിന മത്സരങ്ങളിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു, ടെസ്റ്റിൽ നിന്ന് വിരമിച്ചതിന് ശേഷമുള്ള അവരുടെ ആദ്യ അസൈൻമെന്റ് ആയിരുന്നു ഇത്. ശ്രദ്ധേയമായി, വിരാടും രോഹിതും നിലവിൽ ഏകദിന മത്സരങ്ങളിൽ മാത്രമേ കളിക്കുന്നുള്ളൂ, 2027 50 ഓവർ ലോകകപ്പ് വരെ അവർ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, പരമ്പര റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ, ഇരുവരും വീണ്ടും ഇന്ത്യൻ ടീമിൽ കളിക്കുന്നത് കാണാൻ ആരാധകർ കൂടുതൽ കാത്തിരിക്കേണ്ടിവരും.
Discussion about this post