ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ മുഹമ്മദ് സിറാജ്, ഷോയിബ് ബഷീറിന് എതിരെ എറിഞ്ഞ ഷോർട്ട് ഡെലിവറിക്ക് ശേഷം സിറാജിനെതിരെ പരിഹാസവുമായി ഇന്ത്യൻ കീപ്പർ ഋഷഭ് പന്ത്. ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം നടക്കുന്നത്. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിൽ 6 വിക്കറ്റ് നേടിയ സിറാജിന്റെ മികവിലാണ് ഇന്ത്യ ലീഡ് വഴങ്ങാതെ രക്ഷപെട്ടത്.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സിന്റെ 90-ാം ഓവറിലാണ് പന്തിന്റെ പരിഹാസം വന്ന സംഭവം നടന്നത്. സിറാജ് റെഡ് ഹോട്ട് ഫോമിൽ നിൽക്കുന്ന സമയം ആയിരുന്നു അത്. ഇംഗ്ലണ്ട് ഇന്നിങ്സിന്റെ അവസാന വിക്കറ്റായി വന്ന ബഷീറിനെ എത്രയും പെട്ടെന്ന് പുറത്താക്കാനുള്ള ശ്രമത്തിൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ ഒരു തകർപ്പൻ പന്ത് ഹെൽമെറ്റിലാണ് കൊണ്ടത്. അപ്പോൾ തന്നെ സിറാജ് എത്തി ബഷീറിനോട് ക്ഷമ പറഞ്ഞത് ശേഷം എന്തെങ്കിലും പറ്റിയോ എന്ന് ചോദിക്കുണ്ടായിരുന്നു. എന്തായാലും താരത്തെ അപ്പോൾ തന്നെ കൺകഷൻ പരിശോധനയ്ക്ക് വിധേയനാക്കി.
സിറാജ് ക്ഷമ പറഞ്ഞതിന് പിന്നലെ പന്ത് പറയുന്നത് ഇങ്ങനെ
“നീ ആദ്യം അവനെ അടിച്ചിട്ടു, എന്നിട്ട് ക്ഷമ ചോദിക്കുന്നോ”
തൊട്ടടുത്ത പന്തിൽ തന്നെ താരത്തെ മടക്കി സിറാജ് ഇംഗ്ലണ്ട് ഇന്നിംഗ്സ് ക്ലോസ് ചെയ്‌തു എന്നും ശ്രദ്ധിക്കണം.
അതേസമയം ഇംഗ്ലണ്ട്- ഇന്ത്യ ആദ്യ ടെസ്റ്റ് അവസാനിച്ചതിന് പിന്നാലെ ഏറ്റവും കൂടുതൽ വിമർശനം കേട്ട താരങ്ങളിൽ പ്രധാനി ആയിരുന്നു, മുഹമ്മദ് സിറാജ്. സീനിയർ താരം ആയിരുന്നിട്ടും ജസ്പ്രീത് ബുംറക്ക് വേണ്ട പിന്തുണ കൊടുക്കണോ ഇംഗ്ലണ്ടിന് മേൽ സമ്മർദ്ദം സൃഷ്ടിക്കാനോ സാധികാത്ത സിറാജ് ട്രോളുകളിൽ നിറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ ഉള്ള നിലവാരം, ഡിഎസ്പി ആയി ഇനിയുള്ള കാലം ഇരിക്കുക, തുടങ്ങിയുള്ള ട്രോളുകൾ അയാൾ കേട്ടു. ഇതിനിടയിൽ രണ്ടാം ടെസ്റ്റിൽ ജസ്പ്രീത് ബുംറ കളിക്കാത്ത സാഹചര്യത്തിൽ ഇയാൾ എങ്ങനെ ഇന്ത്യൻ ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും എന്ന ചോദ്യങ്ങളും ഉയർന്നു.
എന്നാൽ ഇതിലും വലിയ പ്രതിസന്ധിയിൽ തളരാതെ തിരിച്ചുവന്ന സിറാജിന് മറുതന്ത്രം ഉണ്ടായിരുന്നു. തനിക്ക് പറ്റിയ അബദ്ധങ്ങളും മണ്ടത്തരങ്ങളും ഒഴിവാക്കി നല്ല ആത്മവിശ്വാസത്തിൽ രണ്ടാം ടെസ്റ്റിന് ഇറങ്ങിയ സിറാജ് താൻ ആരാണ്, തന്റെ റേഞ്ച് എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. നല്ല ബാറ്റിംഗ് ട്രാക്കിൽ ബോളർമാർ നല്ല കഠിനാദ്ധ്വാനം ചെയ്യേണ്ട സ്ഥലത്ത് സിറാജ് തന്റെ മികവ് കാണിച്ച് ഇന്ന് നേടിയത് 6 വിക്കറ്റുകളാണ്. ഒരുപക്ഷെ അയാൾ തന്റെ കരിയറിൽ നടത്തിയ ഏറ്റവും മികച്ച ബോളിങ് പ്രകടനം എന്ന് ഇന്നത്തെ പ്രകടനത്തെ വിലയിരുത്താം.
https://twitter.com/i/status/1941387920784662883
Discussion about this post