ക്യാപ്റ്റൻ കൂൾ എന്ന വിളിപ്പേരിൻറെ ട്രേഡ് മാർക്ക് സ്വന്തമാക്കാനുള്ള ഇന്ത്യൻ മുൻ നായകൻ എം എസ് ധോണിയുടെ അപേക്ഷയിൽ എതിർപ്പുമായി അഭിഭാഷകൻ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയമസ്ഥാപനത്തിലെ അഭിഭാഷകൻ അശുതോഷ് ചൗധരിയാണ് ധോണിയുടെ അപേക്ഷക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. ക്യാപ്റ്റൻ കൂൾ എന്നത് പൊതുവായ പ്രയോഗം ആണെന്നും അത് ധോണിക്ക് തന്നെ ട്രേഡ്മാർക്ക് എന്ന നിലയിൽ ഉപയോഗിക്കാൻ സാധിക്കില്ല എന്നുമാണ് അഭിഭാഷകന്റെ വാദം.
വർഷങ്ങളായി പല ക്രിക്കറ്റ് താരങ്ങളെയും ഈ ക്യാപ്റ്റൻ കൂൾ എന്ന പേരിൽ വിളിക്കാറുണ്ടെന്നും അത് ധോണിക്ക് തന്റെ കുത്തകയായി ഉപയോഗിക്കാൻ പറ്റില്ല എന്നാണ് എതിർഭാഗം പറയുന്ന വാദം. . 1999ലെ ട്രേഡ് മാർക്ക് നിയമത്തിലെ ക്ലാസ് 41 പ്രകാരമാണ് ധോണി ക്യാപ്റ്റൻ കൂൾ ട്രേഡ് മാർക്കായി രജിസ്റ്റർ ചെയ്യാൻ ട്രേഡ്മാർക്ക് രജിസ്റ്ററിയിൽ അപേക്ഷ നൽകിയത്. ധോണിയുടെ അപേക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്തായാലും എതിർവാദങ്ങൾ വന്നതിനാൽ തന്നെ ധോണിക്ക് തന്റെ നിയമപോരാട്ടം ഈ കാര്യത്തിൽ നീട്ടേണ്ടി വരുമെന്ന് സാരം.
അതേസമയം നായകൻ എന്ന നിലയിൽ കളത്തിൽ വളരെ കൂളായി, ശാന്തനായി എടുക്കുന്ന തീരുമാനങ്ങളുടെ പേരിലാണ് ക്യാപ്റ്റൻ കൂൾ എന്ന പേരിൽ ധോണി അറിയപ്പെടാൻ തുടങ്ങി. ഇന്ന് ക്യാപ്റ്റൻ കൂൾ എന്ന പേരിലാണ് അദ്ദേഹം ഏത് പരിപാടിയുടെ ഭാഗം ആയി വന്നാലോ, ഇന്ത്യൻ പ്രീമിയർ ലീഗ് പോലെ ഉള്ള മത്സരത്തിന് ഇറങ്ങിയാലോ അദ്ദേഹത്തെ വിളിക്കുക. ക്യാപ്റ്റൻ കൂൾ എന്ന തന്റെ ആ വിളിപ്പേരിലൂടെ തന്റെ ബ്രാൻഡിംഗ്, വളർച്ച എന്നിവ വളർത്താനാണ് ധോണി ട്രേഡ് മാർക്ക് സ്വന്തമാക്കാൻ ശ്രമിക്കുന്നത്.
ഇന്നലെ ധോണിയുടെ ജന്മദിനത്തിൽ താരം കൂട്ടുകാർക്കൊപ്പം സന്തോഷ ദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
Discussion about this post