2025 ലെ തങ്ങൾക്കുണ്ടായ മോശം ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് പട്ടികയിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായിട്ടായിരുന്നല്ലോ പോരാട്ടം അവസാനിപ്പിച്ചത്. സീസണിന്റെ മധ്യഭാഗത്ത് വെച്ചിട്ട് ഫ്രാഞ്ചൈസിയുടെ നായക സ്ഥാനം ഒരിക്കൽക്കൂടി ഏറ്റെടുത്ത എംഎസ് ധോണി, ടീമിന്റെ കഴിഞ്ഞ സീസണിലെ യാത്രയെക്കുറിച്ചും 2026 സീസണിലെ പ്രതീക്ഷകളെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ്.
അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയെ അലട്ടിയ ബാറ്റിംഗ് പ്രശ്‌നങ്ങൾ ഋതുരാജ് ഗെയ്ക്‌വാദിന്റെ തിരിച്ചുവരവ് സംഭവിക്കുന്നതോടെ കൂടി പരിഹാരം ഉണ്ടാകുമെന്നും ധോണി പറഞ്ഞു. പൊതുവേദികളിൽ അപൂർവ്വമായി മാത്രം പ്രത്യക്ഷപ്പെടുന്ന ധോണി, ഗെയ്ക്‌വാദിന്റെ തിരിച്ചുവരവോടെ ടീമിന്റെ ബാറ്റിംഗ് ആശങ്കകൾ കുറക്കുമെന്ന് വെളിപ്പെടുത്തി “ഞങ്ങളുടെ ബാറ്റിംഗ് ഓർഡറിനെക്കുറിച്ച് ഞങ്ങൾക്ക് അൽപ്പം ആശങ്കയുണ്ട് എന്നുള്ളത് സത്യമാണ്. പക്ഷേ, ഇപ്പോൾ ഞങ്ങളുടെ ബാറ്റിംഗ് ഓർഡർ വളരെ മികച്ചതാണെന്ന് ഞാൻ പറയുന്നു. റുതു (ഗെയ്ക്‌വാദ്) തിരിച്ചുവരും. പരിക്കിന് ശേഷമുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് ചെന്നൈക്ക് ഗുണം ചെയ്യും ”അദ്ദേഹം പറഞ്ഞു.
ധോനിയുടെ നേതൃത്വത്തിൽ പകുതിയിലധികം മത്സരങ്ങൾ കളിച്ച സിഎസ്‌കെ 14 മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. മികച്ച ഫോമിലുള്ള ടോപ്പ് ഓർഡർ ഇല്ലാത്തത് ടൂർണമെന്റിലുടനീളം ടീമിനെ ദുർബലപ്പെടുത്തി. ഗെയ്ക്‌വാദിന്റെ പരിക്കും സ്ഥിരതയില്ലാത്ത മധ്യനിരയും സിഎസ്‌കെയ്ക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാക്കി.
ഏപ്രിൽ 8 ന് മുള്ളൻപൂരിൽ പഞ്ചാബ് കിംഗ്‌സിനെതിരെയാണ് ഋതുരാജ് അവസാനമായി സിഎസ്‌കെയ്ക്ക് വേണ്ടി കളിച്ചത്. യോർക്ക്ഷെയറിനായി കൗണ്ടി ക്രിക്കറ്റ് കളിക്കാൻ അദ്ദേഹം സമ്മതിച്ചെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ പിന്നീട് പിന്മാറി. വരാനിരിക്കുന്ന ദുലീപ് ട്രോഫിക്കുള്ള വെസ്റ്റ് സോൺ ടീമിൽ ഇപ്പോൾ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് മത്സര ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് ശരിയായ പാതയിലാണെന്ന് വിശ്വസിക്കപെട്ടുന്നു.
കഴിഞ്ഞ രണ്ട് സീസണുകളിലെ ഫ്രാഞ്ചൈസിയുടെ പോരായ്മകൾ ധോണി അംഗീകരിച്ചു, ഡിസംബറിൽ നടക്കാനിരിക്കുന്ന ഐപിഎൽ മിനി-ലേലത്തോടെ മാറ്റങ്ങൾ വരാനിരിക്കുന്നുണ്ടെന്ന് സൂചിപ്പിച്ചു. “ഞങ്ങൾ കഴിഞ്ഞ സീസണിൽ നിരാശപ്പെടുത്തി. വരാനിരിക്കുന്ന മിനി ലേലത്തിലൂടെ ഞങ്ങൾ പോരായ്മകൾ എല്ലാം നികത്തും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അടുത്ത സീസണിൽ താൻ കളിക്കുമോ എന്ന കാര്യത്തിൽ ധോണി സ്ഥിതീകരണം ഒന്നും പറഞ്ഞില്ല.













Discussion about this post