ധോണി- കോഹ്‌ലി, ഈ രണ്ട് ക്രിക്കറ്റ് ഇതിഹാസങ്ങളും പരസ്പരം ബഹുമാനിക്കുന്നവരും വലിയ രീതിയിൽ ഉള്ള സൗഹൃദം പങ്കിടുന്നവരുമാണ്. എംഎസ്ഡിയുടെ നേതൃത്വത്തിലാണ് കോഹ്‌ലി ഏറ്റവും മികച്ചവനായതും ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നർമാരിൽ ഒരാളായി മാറിയതും ഏവർക്കും അറിവുള്ള കാര്യമാണ്. ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ധോണി തീരുമാനിച്ചപ്പോൾ അദ്ദേഹത്തിൻ്റെ പിൻഗാമിയായി വന്നത് കോഹ്‌ലിയായിരുന്നു.
പ്രതിസന്ധി കാലഘത്തിൽ തന്നെ ഏറ്റവുമധികം പിന്തുണച്ച താരങ്ങളിൽ ഒരാൾ ധോണി ആണെന്ന് കോഹ്‌ലി പലവട്ടം പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ലാത്ത, കളിക്കളം വിട്ടാൽ കുടുംബവുമായിട്ടുള്ള സമയത്തിന് വിലകല്പിക്കുന്ന ധോണി കോഹ്‌ലിയെ ഏറ്റവും പ്രതിസന്ധിയുടെ സമയത്ത് പലവട്ടം ഫോണിൽ ബന്ധപെട്ടു എന്ന് പലർക്കും അത്ഭുതം സമ്മാനിച്ച കാര്യമായിരുന്നു.
ഈ അടുത്ത് ഒരു സ്വകാര്യ ചടങ്ങിൽ സംസാരിച്ച ധോണി, കോഹ്‍ലിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു:
“വിരാട് കോഹ്‌ലി വളരെ നല്ല ഗായകനാണ്, വളരെ നല്ല നർത്തകനാണ്, മിമിക്രിയിലും മിടുക്കനാണ്, വളരെ തമാശക്കാരനും, എല്ലാ അർത്ഥത്തിലും അവൻ പൂർണ്ണ എന്റർടെയ്‌നറാണ്”
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായി കളിക്കുന്നത് തുടരുന്ന ധോണി വരുന്ന സീസണിൽ കളത്തിൽ ഇറങ്ങുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിതീകരണം വന്നിട്ടില്ല.
Discussion about this post